
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയത്തോടെ തുടങ്ങി ദക്ഷിണാഫ്രിക്ക. കാനഡയ്ക്കെതിരായ മത്സരത്തില്‍ 57 റണ്‍സിനായിരുന്നു ആഫ്രിക്കന്‍ ശക്തരുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കനേഡിയന്‍ മറുപടി
നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എന്ന സ്കോറില്‍ അവസാനിച്ചു. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ പ്രോട്ടീസ് പേസര്‍ ലുങ്കി എങ്കിടിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കനേഡിയന്‍ നിരയില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ നവ്നീത് ദലിവാള്‍ 64(49) ആണ് ടോപ് സ്കോറര്‍. മുന്‍നിരയിലും മദ്ധ്യനിരയിലും മറ്റാര്‍ക്കും പിടിച്ചുനില്ക്കാന് കഴിയാതെ വന്നതാണ് കാനഡയ്ക്ക് തിരിച്ചടിയായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
33(29) റണ്‍സ് നേടി ഹര്‍ഷ് താക്കറും കാനഡയ്ക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എങ്കിടി നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മാര്‍ക്കോ യാന്സന് രണ്ട് വിക്കറ്റുകള്‍ നേടി. കാഗിസോ റബാഡ, കോര്ബിന് ബോഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്യാപറ്റന് എയ്ഡന്‍ മാര്‍ക്രം 59(32) അര്‍ദ്ധ സെഞ്ച്വറി നേടി. ക്വിന്റണ്‍ ഡി കോക്ക് 25(22), റയാന് റിക്കിള്ടണ് 33(21) ഡിവാള്‍ഡ് ബ്രെവിസ് 6(6) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്കോറുകള്‍.
ഡൈവിഡ് മില്ലര്‍ 39*(23), ട്രിസ്റ്റന്‍ സ്റ്റബ്സ് 34*(19) എന്നിവര്‍ പുറത്താകാതെ നിന്നു. കാനഡയ്ക്കായി അന്‍ഷ് പട്ടേല്‍ മൂന്ന് വിക്കറ്റുകളും ക്യാപ്റ്റന്‍ ദില്‍പ്രീത് ബാജ്വ ഒരു വിക്കറ്റും വീഴ്ത്തി.



