video
play-sharp-fill

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെട്ടത് 7,224 കോടി രുപയുടെ ടിവി സെറ്റുകൾ

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെട്ടത് 7,224 കോടി രുപയുടെ ടിവി സെറ്റുകൾ

Spread the love

സ്വന്തം ലേഖകൻ

മൊത്തം 7,224 കോടി രൂപയുടെ മൂല്യമുള്ള ടിവി സെറ്റുകളാണ് 2018-19 സാമ്പത്തിക വർഷത്തിൽ രാജ്യത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതെന്ന് സർക്കാരിന്റെ ഔദ്യോഗിക ഡാറ്റ് വ്യക്തമാക്കുന്നു. 2017-18ൽ 4,962 കോടി രൂപയുടെ ടിവി സെറ്റ് ഇറക്കുമതിയാണ് നടന്നിരുന്നത്. ഇലക്ട്രോണിക്സ്-ഐടി മന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. ഇറക്കുമതിയിൽ പകുതിയിൽ അധികവും ചൈനയിൽ നിന്നായിരുന്നു.ചൈന കഴിഞ്ഞാൽ വിയറ്റ്നാം, മലേഷ്യ, ഹോങ്കോങ്, തായ് വാൻ എന്നീ രാഷ്ട്രങ്ങളാണ് യഥാക്രമത്തിൽ ഇന്ത്യയിലേക്കുള്ള ടിവി ഇറക്കുമതിയിൽ മുന്നിട്ടു നിൽക്കുന്നത്. ഈ അഞ്ച് രാഷ്ട്രങ്ങളിൽ നിന്നുള്ള മൊത്തം ഇറക്കുമതി മാത്രം 7,011 കോടി രൂപയുടേതാണ്. മൊത്തം 3,807 കോടി രൂപയ്ക്കുള്ള ടിവി സെറ്റുകളാണ് കഴിഞ്ഞ സാമ്ബത്തിക വർഷത്തിൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടത്.സർക്കാർ നിരവധി നടപടികൾ ആണ് ആഭ്യന്തരമായി നിർമിക്കുന്ന ടെലിവിഷൻ സെറ്റുകളെ പ്രോൽസാഹിപ്പിക്കുന്നതിനായി കൈക്കൊണ്ടിട്ടുള്ളത്. ബാഗേജ് നിയമപ്രകാരമുള്ള ഡ്യൂട്ടി ഫ്രീ അലവൻസിൽ നിന്ന് ഫ്ളാറ്റ് പാനൽ ടിവികളെ ഒഴിവാക്കുക, തീരുവ ഘടന കൂടുതൽ യുക്തിസഹമാക്കുക എന്നിവ അവയിൽ ചിലതാണ്. ഇതോടെ രാജ്യത്തെ ടെലിവിഷൻ ആവശ്യകതയുടെ 80 ശതമാനവും നിർവഹിക്കാനാകുന്ന തരത്തിലേക്ക് ആഭ്യന്തര ഉൽപ്പാദനം വളർന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.