
ബാർബഡോസ്: ടി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ജയത്തില്‍ നിർണായക പങ്കുവഹിക്കുകയും, കളിയിലെ താരവുമായ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ടി 20 ഫോർമാറ്റില്‍ നിന്ന് വിരമിച്ചു.
കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കോഹ്ലി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനി പുതിയ തലമുറ ഏറ്റെടുക്കാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് എന്റെ അവസാന ടി20 ലോകകപ്പായിരുന്നു, ഞങ്ങള്‍ നേടാൻ ആഗ്രഹിച്ചതും ഇതാണ്. ഒരു ദിവസം റണ്‍ നേടാൻ കഴിയില്ലെന്ന് നിങ്ങള്‍ക്ക് തോന്നും. അപ്പോള്‍ ഇത് സംഭവിക്കും. ദൈവം മഹാനാണ്. ഇന്ത്യക്കായി കളിക്കുന്ന എന്റെ അവസാന ടി20 മത്സരമായിരുന്നു ഇത്. ആ കപ്പ് ഉയർത്താൻ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു.” – കോലി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ ഇതൊരു തുറന്ന രഹസ്യമായിരുന്നു( വിരമിക്കല്‍). കളിയില്‍ തോറ്റാലും ഞാനിത് പ്രഖ്യാപിക്കുമായിരുന്നു. ടി 20 യെ അടുത്ത തലമുറ ഏറ്റെടുക്കാൻ സമയമായി’ ഹർഷ ബോംഗ്ലെയുടെ ചോദ്യത്തിനുള്ള ഉത്തരത്തിലാണ് തന്റെ തീരുമാനം ഔദ്യോഗികമായി തന്നെ കിങ് കോഹ്ലി പ്രഖ്യാപിച്ചത്.
‘ ഇതൊരു നീണ്ട കാത്തിരിപ്പായിരുന്നു. രോഹിത് ശർമ്മയെ പോലൊരാള്‍ വിശേഷിച്ചും. അദ്ദേഹം 9 ടി 20 ലോക കപ്പ് കളിച്ചു. ഇത് എന്റെ ആറാമത്തേതാണ്. രോഹിത് ശർമ്മ് ഈ കപ്പ് അർഹിക്കുന്നു. ഈ സന്ദർഭത്തില്‍ വികാരങ്ങളെ നിയന്ത്രിക്കാൻ പാടുപെടുകയാണ്. ഇതൊരു വിസ്മയകരമായ ദിവസമാണ്’, കോഹ്ലി പറഞ്ഞു.



