കാനഡയെ തകർത്ത് ആതിഥേയർക്ക് തകർപ്പൻ ജയം, ജോൺസ്-ഗോസ് കൂട്ടുക്കെട്ടിൽ ഏഴ് വിക്കറ്റ് വിജയവുമായി അമേരിക്കയുടെ തിരിച്ചടി

Spread the love

വാഷിംഗ്ടൺ: ടി20 ലോകകപ്പ് ആദ്യ മത്സരത്തിൽ വമ്പൻ വിജയവുമായി അമേരിക്ക. കാന‌ഡയ്ക്കെതിരെ ഏഴ് വിക്കറ്റിനാണ് അമേരിക്ക തകർപ്പൻ ജയം സ്വന്തമാക്കിയത്. അമേരിക്കയ്ക്ക് മുമ്പിൽ കാനഡ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 7.4 ഓവറിൽ അമേരിക്ക മറികടന്നു.

ആരോൺ ജോൺസിന്റെയും ആൻഡ്രിസ് ഗോസിന്റെയും കൂട്ടുക്കെട്ടിലാണ് ആതിഥേയരായ അമേരിക്ക വിജയം ഉറപ്പിച്ചത്. അർദ്ധ സെഞ്ച്വറിയുമായി ആൻഡ്രിസ് ഗോസ് ആരോൺ ജോൺസിന് മികച്ച പിന്തുണ നൽകി. വെറും 40 പന്തുകൾ നേരിട്ട ജോൺസ് പത്ത് സിക്‌സും നാല് ഫോറുമടക്കം 94 റൺസോടെ പുറത്താകാതെ നിന്നു.

ആൻഡ്രിസ് ഗോസ് 46 പന്തിൽ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 65 റൺസെടുത്തു. ഓപ്പണർ സ്റ്റീവൻ ടെയ്‌ലറെയും തുടർന്ന് ക്യാപ്റ്റൻ മൊണാക് പട്ടേലിനെയും നഷ്‌ടമായതിനെ തുടർന്നാണ് അമേരിക്ക വിജയത്തിലേയ്ക്ക് തിരിച്ചുവരവ് നടത്തിയത്. മൂന്നാം വിക്കറ്റിൽ ജോൺസ്-ഗോസ് സഖ്യം കൂട്ടിച്ചേർത്ത 131 റൺസാണ് യുഎസ്എയുടെ വിജയം എളുപ്പമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന കാനഡ ഇന്ത്യൻ വംശജനായ നവ്നീത് ധാലിവാളിന്റെയും നിക്കോളാസ് കിർട്ടന്റെയും അർദ്ധ സെഞ്ച്വറിയിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. 44 പന്തിൽ നിന്ന് മൂന്ന് സിക്സും ആറ് ഫോറുമടക്കം 61 റൺസെടുത്ത ധാലിവാളാണ് കാനഡയുടെ ടോപ് സ്‌കോറർ. ഓപ്പണിംഗ് വിക്കറ്റിൽ ആരോണ്‍ ജോൺസനൊപ്പം 43 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ധാലിവാൾ കാനഡയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു.