കുപ്പി കള്ളന്മാർ സൂക്ഷിച്ചോ… ഇല്ലെങ്കിൽ പിടിവീഴും; ബെവറജസ് കോർപ്പറേഷന്റെ വില്പന കേന്ദ്രങ്ങളിൽനിന്നുള്ള മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്‌ സംവിധാനം; കുപ്പി അടിച്ചുമാറ്റിയാൽ അലാറം മുഴങ്ങും

Spread the love

തിരുവനന്തപുരം: ബെവറജസ് കോർപ്പറേഷന്റെ ചില്ലറ വില്പന കേന്ദ്രങ്ങളിൽനിന്നുള്ള മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്‌ സംവിധാനം വരുന്നു.

video
play-sharp-fill

കുപ്പികളിൽ ഘടിപ്പിക്കുന്ന ടാഗ് നീക്കംചെയ്യാതെ പുറത്തേക്കുകൊണ്ടുപോയാൽ അലാറം മുഴങ്ങുന്ന വിധമാണ് ക്രമീകരണം.

പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം പവർഹൗസ് ഷോറൂമിൽ സംവിധാനം നടപ്പാക്കി. മുന്തിയയിനം മദ്യക്കുപ്പികളിലാണ് ആദ്യമായി ടാഗുകൾ സ്ഥാപിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വില്പനസമയത്ത് ഇവ നീക്കംചെയ്യാനുള്ള സംവിധാനം ക്യാഷ് കൗണ്ടറിലുണ്ടാകും. ഉപഭോക്താക്കൾക്ക് ഇവ നീക്കംചെയ്യാൻ കഴിയില്ല.