play-sharp-fill
ടി ശ്രീജിത്ത് കുറവിലങ്ങാട് എസ്എച്ച്ഒ ആയി ചുമതലയേറ്റു; താഴത്തങ്ങാടിയിലെ ഇരട്ടക്കൊലപാതകമടക്കം  അൻപതിലേറെ മോഷണക്കേസുകൾ തെളിയിച്ചതിന്റെയും , കുപ്രസിദ്ധരായ നിരവധി ഗുണ്ടാ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന്റെയും  പൊൻ തൂവലുമായി കോട്ടയത്തിന്റെ ജനകീയ പൊലീസ് ഉദ്യോഗസ്ഥൻ ഇനി കുറവിലങ്ങാട് സ്റ്റേഷനിൽ

ടി ശ്രീജിത്ത് കുറവിലങ്ങാട് എസ്എച്ച്ഒ ആയി ചുമതലയേറ്റു; താഴത്തങ്ങാടിയിലെ ഇരട്ടക്കൊലപാതകമടക്കം അൻപതിലേറെ മോഷണക്കേസുകൾ തെളിയിച്ചതിന്റെയും , കുപ്രസിദ്ധരായ നിരവധി ഗുണ്ടാ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന്റെയും പൊൻ തൂവലുമായി കോട്ടയത്തിന്റെ ജനകീയ പൊലീസ് ഉദ്യോഗസ്ഥൻ ഇനി കുറവിലങ്ങാട് സ്റ്റേഷനിൽ

സ്വന്തം ലേഖകൻ

കോട്ടയം: ടി. ശ്രീജിത്ത്
കുറവിലങ്ങാട് എസ്എച്ച്ഒ ആയി ചുമതലയേറ്റു. കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ എസ് ഐ ആയിരിക്കേയാണ് ഇദ്ദേഹത്തിന് എസ്എച്ച്ഒ ആയി കഴിഞ്ഞ ദിവസം പ്രമോഷൻ ലഭിച്ചത്.

താഴത്തങ്ങാടിയിലെ ദമ്പതികളുടെ ഇരട്ടക്കൊലപാതകമടക്കം അൻപതിലേറെ മോഷണക്കേസുകളും നിരവധി , കഞ്ചാവ്, എംഡിഎംഎ, മയക്ക്മരുന്ന് കേസുകൾ തെളിയിച്ചതിന്റെയും ജില്ലയിലെ കുപ്രസിദ്ധരായ നിരവധി ഗുണ്ടാ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന്റെയും പൊൻ തൂവലുമായാണ് കോട്ടയത്തിന്റെ ജനകീയ പൊലീസ് ഉദ്യോഗസ്ഥൻ കുറവിലങ്ങാട് ചുമതലയേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൂഗിളിലൂടെ കള്ളനോട്ട് നിര്‍മ്മാണം പഠിച്ച്‌ നോട്ടടിച്ച്‌ ചെറുകിട കച്ചവടക്കാരെ പറ്റിച്ച അമ്മയേയും മകളേയും പിടികൂടിയതും, ബധിരനായി എത്തി സഹായം ചോദിച്ച് നിൽക്കേ ചിട്ടിക്കമ്പനിയിൽ നിന്നും 1.36 ലക്ഷം രൂപ കവർന്നു മുങ്ങിയ പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടിയതും, കോട്ടയം നഗരത്തിലൂടെ നടന്നുപോയ പെൺകുട്ടിയെ ബലമായി കാറിൽ വലിച്ചുകയറ്റിക്കൊണ്ടുപോയ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടിയതും ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആയിരുന്നു.

താഴത്തങ്ങാടിയിലെ ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ സംഘത്തിലും ശ്രീജിത്ത് ഉണ്ടായിരുന്നു. ഈ കേസിലെ പ്രതിയെ അതിവേഗം പിടികൂടിയതിന് സംസ്ഥാന പൊലീസ് മേധാവിയുടെ ഗുഡ് സർവീസ് എൻട്രിയും ശ്രീജിത്തിന് ലഭിച്ചിട്ടുണ്ട്

ചിറ്റാർ, കോന്നി, പാമ്പാടി, എരുമേലി, പന്നപ്ര, കോട്ടയം വെസ്റ്റ്, സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ എസ് ഐ ആയി ജോലി ചെയ്തിട്ടുണ്ട്. കോട്ടയം ചിറക്കടവ് സ്വദേശിയാണ്.