video
play-sharp-fill
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക, കണ്ടിരിക്കേണ്ട സമയമല്ല നമ്മൾ കളത്തിലിറങ്ങണം ; മുഖ്യമന്ത്രിയുടെ നിലപാട് പ്രശംസനീയം : ടി പത്മനാഭൻ

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക, കണ്ടിരിക്കേണ്ട സമയമല്ല നമ്മൾ കളത്തിലിറങ്ങണം ; മുഖ്യമന്ത്രിയുടെ നിലപാട് പ്രശംസനീയം : ടി പത്മനാഭൻ

 

സ്വന്തം ലേഖിക

തിരുവനന്തപുരം: പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ഗാന്ധി പറഞ്ഞ സാഹചര്യം സംജാതമായിട്ടുണ്ടെന്നും കാത്തുനിൽക്കുവാൻ ഇനി സമയമില്ല, നമ്മൾ കളത്തിലിറങ്ങണമെന്നും എഴുത്തുകാരൻ ടി. പത്മനാഭൻ പറയുന്നു.

പൗരത്വ ഭേദഗതി ബില്ലിനെതിരായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംയുക്ത സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമത്വത്തിന്റെയും സമഭാവനയുടെയും ഇന്ത്യ പുലർന്നുകാണാൻ നാം കരക്ക് കയറി നിൽക്കാതെ കളിക്കളത്തിലിറങ്ങണമെന്നും ടി. പത്മനാഭൻ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട് ചരിത്രത്തിലെ നിർണായകമായ ഒരു ദശാസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.ഇന്ന് നമ്മെ നയിക്കുന്ന വികാരം ഭയമാണ്. അവിശ്വാസത്തിൽ നിന്ന് ഉയരുന്ന ഭയമാണത്. ദശാബ്ദങ്ങൾക്ക് മുമ്പ് യൂറോപ്പിൽ നാസിസത്തിന്റെയും ഫാസിസത്തിന്റെയും വിഷജ്വാലകൾ ഉയർന്നപ്പോൾ വിളക്കുകൾ കെടുകയാണെന്നാണ് ദാർശനികർ വിലപിച്ചത്. എന്നാൽ നമ്മുടെ നാട്ടിൽ വിളക്കുകൾ കെടുകയല്ല. തല്ലിക്കെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഈ കൊച്ചു കേരളത്തിലെ മുഖ്യമന്ത്രി ഈ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത് സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags :