
തിരുവനന്തപുരം: ഹൈക്കോടതി വിധി മറികടന്ന് ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി കെ കെ രമ എംഎല്‍എ.
പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് കെ കെ രമ പറഞ്ഞു. സർക്കാർ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്ന് കെ കെ രമ വ്യക്തമാക്കി.
ടി പി കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ജനഹിതത്തിന് എതിരാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. ശിക്ഷാ ഇളവിന് പ്രതികള്‍ക്ക് അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ വിട്ടയക്കാൻ സർക്കാർ നീക്കമെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. കൊലയാളി സംഘത്തിലെ മൂന്ന് പേരെ ഹൈക്കോടതി വിധി മറികടന്ന് വിട്ടയക്കാൻ സർക്കാർ നീക്കമെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. കൊലയാളി സംഘത്തിലെ മൂന്ന് പേരെ ഹൈക്കോടതി വിധി മറികടന്ന് വിട്ടയക്കാൻ നീക്കമെന്നാണ് റിപ്പോർട്ട്