‘കെ സുധാകരൻ എന്റെയും നേതാവ്; അദ്ദേഹം മുന്നില്‍ നിന്ന് നയിക്കും; കണ്ണൂരില്‍ യുഡിഎഫ് കുതിക്കും; പ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂര്‍ സ്ഥാനാര്‍ത്ഥി ടി ഒ മോഹന്റെ ആദ്യ പ്രതികരണം പുറത്ത്

Spread the love

കണ്ണൂർ: വിജയപ്രതീക്ഷ പങ്കുവെച്ച്‌ കണ്ണൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി.ഒ. മോഹനൻ.

video
play-sharp-fill

ദിവസങ്ങള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കെ. സുധാകരൻ മത്സരരംഗത്തുണ്ടാകില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെയാണ് കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ കൂടിയായ ടി.ഒ. മോഹനന് നറുക്കുവീണത്. കെ. സുധാകരൻ എന്റെയും നേതാവാണ്. അദ്ദേഹം മുന്നില്‍ നിന്ന് നയിക്കും, ഞങ്ങള്‍ അദ്ദേഹത്തിന് പിന്നില്‍ അണിനിരക്കും.

സ്ഥാനാർത്ഥി നിർണ്ണയ വേളയില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഹൈക്കമാൻഡ് തീരുമാനം വന്നതോടെ എല്ലാം പഴയതുപോലെയായി എന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ തന്റെ പ്രധാന പ്രവർത്തനമേഖലയാണെന്നും അതിനാല്‍ തന്നെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രചാരണത്തിന് ഇത്തിരി സമയം വൈകിയെങ്കിലും അത് വിജയത്തെ ബാധിക്കില്ലെന്നും വേഗത്തില്‍ തന്നെ വോട്ടർമാരിലേക്ക് എത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

37 മണ്ഡലങ്ങളിലെ കൂടി പട്ടിക പുറത്തുവിട്ടതോടെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ചിത്രം പൂർണ്ണമായി. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടില്‍ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെയാണ് സുധാകരനും അടൂർ പ്രകാശും പിന്മാറിയത്.