play-sharp-fill
ഹർത്താലിൽ 10 കോടിയുടെ നഷ്ടം: 8, 9 തീയതികളിലെ ദേശീയ പണിമുടക്കിൽ കടകൾ തുറന്ന് പ്രവർത്തിക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി

ഹർത്താലിൽ 10 കോടിയുടെ നഷ്ടം: 8, 9 തീയതികളിലെ ദേശീയ പണിമുടക്കിൽ കടകൾ തുറന്ന് പ്രവർത്തിക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി


സ്വന്തം ലേഖകൻ

കോഴിക്കോട്: ഇന്നലെ സംഘപരിവാർ നടത്തിയ ഹർത്താലിൽ 10 കോടിയുടെ നഷ്ടം ഉണ്ടായെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. 8, 9 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ കടകൾ തുറക്കുമെന്നും സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും വ്യാപാരികൾ പറഞ്ഞു. ഹർത്താൽ ദിവസം വ്യാപാരികൾക്കുണ്ടായ നഷ്ടം നികത്താൻ സർക്കാർ തയ്യാറാകണമെന്നും ഏകോപനസമിതി പ്രസിഡന്റ് ടി നസിറുദ്ദീൻ ആവശ്യപ്പെട്ടു. ഇക്കാര്യവും മുഖ്യമന്ത്രിക്ക് നൽകുന്ന കത്തിൽ ആവശ്യപ്പെടും.

വ്യാപാരികൾക്ക് ഹർത്താലിനിടെയുണ്ടായ നഷ്ടം 10 കോടി രൂപയാണ്. 100 കോടി രൂപയുടേതെങ്കിലും വ്യാപാരനഷ്ടവും ഉണ്ടായി. ബിജെപി ഹർത്താലിന് തലേന്ന് അക്രമങ്ങളുടെ റിഹേഴ്സൽ നടത്തുകയായിരുന്നെന്നും നസിറുദ്ദീൻ ആരോപിച്ചു. ഇതിലും വ്യാപാരികൾക്ക് ഭീമമായ നഷ്ടമുണ്ടായി. 8, 9 തീയതികളിൽ നടക്കുന്ന ഹർത്താലിനെ അനുകൂലിക്കുന്നുണ്ട്. എന്നാൽ ഇത് ഹർത്താൽ ആക്കി മാറ്റരുത്. ഇനിയൊരു ഹർത്താൽ താങ്ങാനുള്ള കഴിവ് വ്യാപാരികൾക്കില്ല. അന്നേദിവസം കടകൾ തുറന്നു പ്രവർത്തിക്കും. ഹർത്താലിൽ നഷ്ടമുണ്ടാക്കുന്ന നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. ഹർത്താലിൽ ആക്രമണം നടത്തിയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ടി നസിറുദ്ദീൻ വ്യക്തമാക്കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group