
തൃശൂര്‍: വ്യാജ രേഖകള്‍ ചമച്ച് വോട്ട് ചേർത്തുവെന്നാരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ടി.എൻ പ്രതാപന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
വൈകിട്ട് നാല് മണിക്ക് തൃശ്ശൂർ എസിപിക്ക് മുന്നിലാണ് ടി.എൻ പ്രതാപൻ മൊഴി നല്‍കുക. കഴിഞ്ഞ ദിവസമാണ് പ്രതാപന് പൊലീസ് നോട്ടീസ് നല്‍കിയത്.
തൃശ്ശൂരില്‍ സ്ഥിരതാമസക്കാരൻ അല്ലാതിരുന്നിട്ടും സുരേഷ് ഗോപി മുക്കാട്ടുകരയില്‍ നിയമവിരുദ്ധമായി 11 വോട്ടുകള്‍ ചേർത്തു എന്നാണ് ടി.എൻ പ്രതാപന്റെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group