
സ്വന്തം ലേഖിക
തിരുവനന്തപുരം: ഏറ്റവും മികച്ച പാര്‍ലമെന്റേറിയനുള്ള ടി എം ജേക്കബ് മെമോറിയല്‍ അവാര്‍ഡ് ശശി തരൂര്‍ എംപി.ക്ക്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ സണ്ണി ക്കുട്ടി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ശശി തരൂരിനെ തെരഞ്ഞെടുത്തത്.
25000 രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡ്, ടി എം ജേക്കബിന്റെ പന്ത്രണ്ടാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ 21 ന് കോതമംഗലം പുതുപ്പാടി മരിയൻ അക്കാദമി ഹാളില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങില്‍ സമ്മാനിക്കുമെന്ന് ടി എം ജേക്കബ് മെമോറിയല്‍ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റി ഡയ്‌സി ജേക്കബ് ട്രസ്റ്റിമാരായ അനൂപ് ജേക്കബ് എം എല്‍ എ, അമ്പിളി ജേക്കബ് എന്നിവര്‍ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനുസ്മരണ സമ്മേളനം അന്നു രാവിലെ 11 മണിക്ക് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ദേശീയ അന്തര്‍ദ്ദേശീയ വിഷയങ്ങള്‍ക്കൊപ്പം രാജ്യത്തേയും സംസ്ഥാനത്തയും ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ ലോക സഭയില്‍ ഉന്നയിക്കാനും പരിഹാരം കണ്ടെത്താനും ശശി തരൂര്‍ നടത്തുന്ന ശ്രമങ്ങള്‍ മാതൃകാപരമാണെന്നും ജൂറി അഭിപ്രായപ്പെട്ടു.