
‘ശിക്ഷ ഇരയ്ക്ക് കിട്ടുന്ന നീതിയല്ല; ആക്രമിച്ചവര്‍ ആയുധങ്ങള്‍ മാത്രം; തീരുമാനമെടുത്തവര്‍ ഇന്നും കാണാമറയത്ത്’; മുഖ്യപ്രതിയെ പിടിക്കാനാകാത്തത് നിയമ വ്യവസ്ഥയുടെ പ്രശ്നം; പ്രതികരിച്ച് പ്രൊഫസര്‍ ടി ജെ ജോസഫ്
സ്വന്തം ലേഖിക
തൊടുപുഴ: തൊടുപുഴ ന്യൂമാൻ കോളേജ് കൈവെട്ട് കേസിലെ രണ്ടാംഘട്ട ശിക്ഷാ വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് പ്രൊഫസര്‍ ടി ജെ ജോസഫ്.
പ്രതികള്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞാല്‍ ഇരയ്ക്ക് നീതി ലഭിച്ചുവെന്ന വിശ്വാസം തനിക്കില്ലെന്നും ആക്രമിച്ചവരും വിചാരണ നേരിട്ടവരും ആയുധങ്ങള്‍ മാത്രമാണെന്നും തീരുമാനമെടുത്തവര്‍ ഇന്നും കാണാമറയത്താണെന്നും പ്രൊഫ. ടി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിക്ഷാ വിധി വരുമ്പോള്‍, സാധാരണ പൗരനെ പോലെയുള്ള കൗതുകം മാത്രമാണ് തനിക്കുള്ളത്. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടവര്‍ ആരുടെയൊക്കെയോ ആജ്ഞാനുവര്‍ത്തികളാണ്.
പിന്നില്‍ മറ്റ് പലരുമാണ്. അവരാണ് ആഹ്വാനം ചെയ്തത്. മുഖ്യപ്രതിയെ പിടിക്കാനാകാത്തത് നിയമ വ്യവസ്ഥയ്ക്കുള്ള പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Third Eye News Live
0