
അദ്ധ്യാപകന്റെ കൈവെട്ടിയ കേസ്; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കൊച്ചി എൻഐഎ കോടതി; മൂന്ന് പേര്‍ക്ക് മൂന്ന് വര്‍ഷം തടവ്
സ്വന്തം ലേഖിക
കൊച്ചി: മതനിന്ദ ആരോപിച്ച് മൂവാറ്റുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികളുടെ ശിക്ഷ കൊച്ചി എൻഐഎ കോടതി വിധിച്ചു.
രണ്ടാംപ്രതി മൂവാറ്റുപുഴ സ്വദേശി സജില്‍(36), മൂന്നാംപ്രതി ആലുവ സ്വദേശി എം കെനാസര്‍(48), അഞ്ചാംപ്രതി കടുങ്ങല്ലൂര്‍ സ്വദേശി നജീബ്(42) എന്നിവര്‍ക്ക് കോടതി ജീവപര്യന്തം തടവിന് വിധിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാക്കി മൂന്ന് പ്രതികളെ മൂന്നുവര്‍ഷത്തെ തടവിനും ശിക്ഷിച്ചു. ഒൻതാംപ്രതി ആലുവ സ്വദേശി എം കെ നൗഷാദ്(48), 11-ാം പ്രതി ആലുവ സ്വദേശി പി പി മൊയ്തീന്‍കുഞ്ഞ്(60), 12-ാംപ്രതി ആലുവ സ്വദേശി പി എം അയൂബ്(48) എന്നിവര്‍ക്കാണ് മൂന്നുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
Third Eye News Live
0