video
play-sharp-fill
രാത്രിയില്‍ കഞ്ഞികുടിക്കാന്‍ സുഹൃത്തിന്‍റെ വീട്ടില്‍പോയി; വാതില്‍ തുറന്ന സത്രീ എന്നെ കണ്ട് ഞെട്ടി; അയ്യോ! എന്നും പറഞ്ഞ് അവര്‍ വാതിലടച്ചു; അനുഭവം പങ്കുവെച്ച്‌ ടിജി രവി

രാത്രിയില്‍ കഞ്ഞികുടിക്കാന്‍ സുഹൃത്തിന്‍റെ വീട്ടില്‍പോയി; വാതില്‍ തുറന്ന സത്രീ എന്നെ കണ്ട് ഞെട്ടി; അയ്യോ! എന്നും പറഞ്ഞ് അവര്‍ വാതിലടച്ചു; അനുഭവം പങ്കുവെച്ച്‌ ടിജി രവി

സ്വന്തം ലേഖിക

കൊച്ചി: ഒരു ദിവസം കുറച്ച്‌ കഞ്ഞി കുടിക്കാൻ തോന്നിയപ്പോള്‍ തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തിനെ വിളിച്ചു ചോദിച്ചു, വീട്ടില്‍ വന്നാല്‍ കുറച്ച്‌ കഞ്ഞി കിട്ടുമോയെന്ന്.

അങ്ങനെ അദ്ദേഹം എന്നെ വീട്ടിലേക്ക് വിളിച്ചു. അന്ന് രാത്രി ഞാൻ അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിലെത്തി ബെല്ലടിച്ചപ്പോള്‍ അവിടുത്തെ ജോലിക്കാരിയാണ് വന്നത്. അവര്‍ എന്നെ കണ്ടതും പേടിച്ചുപോയി. അയ്യോ! എന്നും പറഞ്ഞ് അവര്‍ വാതിലടച്ചു.

പിന്നെയവര്‍ വാതില്‍ തുറന്നിട്ടില്ല. ജനവാതിലിന്‍റെ അടുത്തുനിന്ന് എന്നോട് പറഞ്ഞു. ഇവിടെയാരുമില്ല സര്‍ പുറത്ത് പോയെന്ന്.

എന്‍റെ കൂടെ നാടകത്തിലും സിനിമയിലുമൊക്കെ അഭിനയിച്ച ഒരു സുഹൃത്തുണ്ടായിരുന്നു. തിരുവനന്തപുരത്ത് അദ്ദേഹത്തിന് ഓഫീസുണ്ടായിരുന്നു. ഞാൻ ലിഫ്റ്റില്‍ കയറിയപ്പോള്‍ അതില്‍ രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു.

ഞാൻ ലിഫ്റ്റിന്‍റെ ഒരു മൂലയ്ക്ക് മാറിനിന്നു. ഇവര്‍ തമ്മിലെന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ഫസ്റ്റ് ഫ്ളോര്‍ എത്തിയപ്പോള്‍ തന്നെ അവര്‍ ഇറങ്ങിപ്പോയി. എനിക്ക് മനസിലായി അവരെന്നെ കണ്ട് പേടിച്ചെന്ന്. -ടി.ജി. രവി