
വിശാഖപട്ടണം: ഇന്ത്യക്കെതിരായ നാലാം ട്വന്റി 20 ക്രിക്കറ്റിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. വിശാഖപട്ടണത്താണ് മത്സരം. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.
അടുത്തമാസം ട്വന്റി 20 ലോകകപ്പ് തുടങ്ങാനിരിക്കേ, അഞ്ചുമത്സരങ്ങളിലും ജയിച്ച് ആത്മവിശ്വാസം ഉയർത്തുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും സംഘവും.
പരമ്പര നേടിക്കഴിഞ്ഞതിനാൽ ടീമിൽ മാറ്റങ്ങളുണ്ട്. ഇഷാൻ കിഷന് പകരം അർഷ്ദീപ് സിങ്ങാണ് കളിക്കുന്നത്. അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് തുടങ്ങിയവർ ഓരോരോ കളികളിലായി മികവിലേക്കുയർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, മൂന്നുകളിയിലും ഓപ്പണറായി അവസരംകിട്ടിയ സഞ്ജു സാംസൺ മികച്ച സ്കോർ കണ്ടെത്താത്തത് ടീമിന് തലവേദനയാണ്. ലോകകപ്പിൽ സഞ്ജുവിനെ ഓപ്പണറായി നിലനിർത്തണമങ്കിൽ ഈ പരമ്പരയിൽ ഫോം തെളിയിച്ചേ മതിയാകൂ.
പരമ്പരയിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണിന്റേത്. ആദ്യ മൂന്നുമത്സരങ്ങളിൽ നിന്നായി 16 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
ആദ്യ മത്സരത്തിൽ 10 റൺസെടുത്ത് പുറത്തായ സഞ്ജുവിന് രണ്ടാം മത്സരത്തിൽ വെറും ആറു റൺസ് മാത്രമാണ് നേടാനായത്. മൂന്നാം മത്സരത്തിൽ ഡക്കായി മടങ്ങി. ഇഷാൻ കിഷൻ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നത് താരത്തിന്റെ സ്ഥാനത്തിന് ഭീഷണിയുമാണ്.
ഇന്ത്യൻ ടീം: അഭിഷേക് ശർമ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ഹർഷിത് റാണ, രവി ബിഷ്ണോയി, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ
ന്യൂസിലൻഡ് ടീം: ടിം സെയ്ഫേർട്ട്, ഡെവോൺ കോൺവേ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ സാക്കറി ഫോൾക്സ്, മാറ്റ് ഹെൻറി, ഇഷ് സോധി, ജേക്കബ് ഡഫി



