play-sharp-fill
സീറോ മലബാർ ഭൂമി ഇടപാട്: ആലഞ്ചേരിക്ക് തിരിച്ചടി; വിചാരണ നേരിടണമെന്ന് കോടതി

സീറോ മലബാർ ഭൂമി ഇടപാട്: ആലഞ്ചേരിക്ക് തിരിച്ചടി; വിചാരണ നേരിടണമെന്ന് കോടതി

കൊച്ചി: സീറോ മലബാർ സഭാ ഭൂമി ഇടപാട് കേസിൽ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഹർജി തള്ളി സെഷന്‍സ്‌ കോടതി. സഭാ ഭൂമി ഇടപാടില്‍ ആലഞ്ചേരി അടക്കം മൂന്ന് പേര്‍ വിചാരണ നേരിടണമെന്ന് തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇത് റദ്ദാക്കണമെന്ന ഹര്‍ജിയാണ് കോടതി തള്ളിയത്.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭാരത് മാതാ കോളേജിന് സമീപത്തെ ഭൂമി വില്പനയിൽ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കിയെന്നായിരുന്നു കേസ്. പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് ആയിരുന്നു പരാതിക്കാരൻ. 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയത് സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണെന്നാണ് പരാതിയിൽ പറയുന്നത്.


കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ, ഭൂമി വിൽപ്പനയിലെ ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരാണ് വിചാരണ നേരിടേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group