ലൈം​ഗിക ബന്ധം വേണ്ട, ബീജവും ​ഗര്‍ഭപാത്രവും വേണ്ട; സന്താനോത്പാദനത്തിന് ഇനി സിന്തറ്റിക് ഭ്രൂണം !ബീജവും ഗര്‍ഭപാത്രവുമില്ലാതെ ഭ്രൂണം വളര്‍ത്തിയെടുത്ത് ​ഗവേഷകര്‍

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

ന്യൂഡൽഹി :ബീജവും ഗര്‍ഭപാത്രവുമില്ലാതെ ഭ്രൂണം വളര്‍ത്തിയെടുത്ത് ​ഗവേഷകര്‍. എലിയുടെ സിന്തറ്റിക് ഭ്രൂണമാണ് ശാസ്ത്രജ്ഞര്‍ വിജയകരമായി വളര്‍ത്തിയിരിക്കുന്നത്. ശാസ്ത്രജ്ഞരാണ് ഈ ചരിത്രനേട്ടത്തിന് പിന്നില്‍. ജീവന്റെ സ്വാഭാവിക പ്രക്രിയയായ അണ്ഡ- ബീജ സങ്കലനം ഇല്ലാതെയാണ് ശാസ്ത്രജ്ഞര്‍ ലാബില്‍ എലിയുടെ ഭ്രൂണം വികസിപ്പിച്ചെടുത്തതത്.

എലികളില്‍ നിന്നുള്ള സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ച്‌ മസ്തിഷ്‌കം, മിടിക്കുന്ന ഹൃദയം, മറ്റ് അവയവങ്ങള്‍ എന്നിവയുള്ള ഭ്രൂണമാണ് ശാസ്ത്രജ്ഞര്‍ വിജയകരമായി വികസിപ്പിച്ചിരിക്കുന്നത്. ശരീരത്തിലെ മാസ്റ്റര്‍ സെല്ലുകള്‍ ഈ പ്രക്രിയയിലെ നിര്‍ണായക ഘടകമാണ്. ഇവ ശരീരത്തിലെ മറ്റ് അവയവങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. ബീജസങ്കലനത്തിനു ശേഷം എട്ടര ദിവസങ്ങള്‍ക്ക് ശേഷമാണ് ഭ്രൂണം വികസിപ്പിച്ചെടുത്തത്. അതില്‍ സ്വാഭാവിക ഘടനയുടെ അതേ സ്വഭാവം അടങ്ങിയിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group