play-sharp-fill
ഫലം വരുന്നതിന് മുൻപേ ഉത്തരക്കടലാസുകൾ കൈക്കലാക്കി സിൻഡിക്കേറ്റ് അംഗം ; നടപടിയെടുക്കാൻ മടിച്ച് എം.ജി സർവകലാശാല

ഫലം വരുന്നതിന് മുൻപേ ഉത്തരക്കടലാസുകൾ കൈക്കലാക്കി സിൻഡിക്കേറ്റ് അംഗം ; നടപടിയെടുക്കാൻ മടിച്ച് എം.ജി സർവകലാശാല

 

സ്വന്തം ലേഖിക

കോട്ടയം: എംജി സർവകലാശാലയിൽ ഫലം വരുന്നതിന് മുമ്പ് സിൻഡിക്കേറ്റംഗം ഉത്തരക്കടലാസുകൾ കൈക്കലാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചട്ടവിരുദ്ധമായി എംകോമിൻറെ 31 ഉത്തരക്കടലാസുകൾ ആവശ്യപ്പെട്ട സിൻഡിക്കേറ്റംഗം ഡോ പ്രഗാഷ്, പരീക്ഷാവിഭാഗത്തിൽ നിന്നെടുത്തത് 54 എണ്ണമാണന്ന് കണ്ടെത്തൽ.

ഗുരുതര ക്രമക്കേട് നടത്തിയിട്ടും സിൻഡിക്കേറ്റംഗത്തിനെതിരെ ഇതുവരെയും ഒരന്വേഷണവും സർവകലാശാലയോ സർക്കാരോ നടത്തിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതീവ രഹസ്യ സ്വഭാവത്തേടെ സൂക്ഷിക്കേണ്ട വിദ്യാർത്ഥികളുടെ ഫാൾസ് നമ്പറടങ്ങിയ ഉത്തരക്കടലാസുകൾ നിയമങ്ങളെ ല്ലാം കാറ്റിൽ പറത്തി പരീക്ഷാ ചുമതലയുള്ള സിൻഡിക്കേറ്റ് അംഗം ഡോ ആർ പ്രഗാഷിന് നൽകാൻ വൈസ് ചാൻസിലർ ഒപ്പിട്ട് കത്ത് നൽകിയത് ഒക്ടോബർ നാലിന്. എംകോമിൻറെ 12 ഉത്തരക്കടലാസുകൾ രേഖകളില്ലാതെ ആദ്യം സംഘടിപ്പിച്ച ഡോ ആർ പ്രഗാഷ് വിസിയുടെ കത്തോട് കൂടി 31 എണ്ണം ആവശ്യപ്പെട്ടു.

എന്നാൽ പരീക്ഷ വിഭാഗത്തിൽ നിന്നും എടുത്തത് 54 ഉത്തരക്കടലാസുകൾ. സർവകലാശാല നടത്തിയ രഹസ്യാന്വേഷണത്തിലാണ് കണ്ടെത്തൽ. പരീക്ഷാ വിഭാഗത്തിലെ ചിലരുടെ സഹായം ഇതിന് ലഭിച്ചെന്നും അന്വേഷണത്തിലുണ്ട്. ഇതിൽ അന്ന് ഫലം പ്രസിദ്ധീകരിക്കാത്ത കോന്നി എസ്എഎസ് കോളേജിലെയും സെൻറ് തോമസ് കോളേജിലെയും പേപ്പറുകൾ ഉൾപ്പെടും. ചില കോളേജുകളിൽ അന്ന് ഫലം പ്രസിദ്ധീകരിച്ചിരുന്നെങ്കിലും പുനർമൂല്യ നിർണ്ണയം നടന്നിരുന്നില്ല.

സർവകലാശാല ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത ക്രമക്കേട് നടത്തിയ സിൻഡിക്കേറ്റംഗത്തിനെതിരെല്ല സർവകലാശാല അന്വേഷണം നടത്തിയത്. പകരം ഉത്തരക്കടലാസുകൾ ആവശ്യപ്പെട്ടുള്ള സിൻഡിക്കേറ്റംഗത്തിൻറെ കത്ത് പരസ്യപ്പെടുത്തിയത് ഏത് ഉദ്യോഗസ്ഥനെന്ന് അറിയാനായിരുന്നു തിടുക്കം മൂന്ന് കമ്പ്യൂട്ടറുകളിൽ നിന്നാണ് കത്ത് പുറത്ത് പോയതെന്ന കണ്ടെത്തലിൽ ഉദ്യോഗസ്ഥർക്ക് ചില സിൻഡിക്കേറ്റംഗങ്ങളിൽ നിന്ന് താക്കീതുണ്ടായി.

ഉത്തരക്കടലാസുകൾ മടക്കി നൽകിയെന്ന് സിൻഡിക്കേറ്റംഗം ഡോ പ്രഗാഷ് പറയുമ്പോഴും ഈ വിഭാഗത്തിൽപ്പെട്ട എംകോം നാലാം സെമസ്റ്ററിൻറെ ഒരു പേപ്പറായ ടാക്‌സേഷൻറെ ഫലം ഇന്ന് വരെ പ്രസിദ്ധീകരിക്കാൻ സർവകലാശാലയ്ക്ക് ആയിട്ടില്ല. ഉത്തരക്കടലാസുകൾ ബന്ധപ്പെട്ട പരീക്ഷാ വിഭാഗത്തിലേക്ക് മടങ്ങിയെത്തിയോ എന്നും സംശയമുണ്ട്.