play-sharp-fill
മദ്യപാനികൾക്ക് മാത്രമേ ലിവർ സിറോസിസ് രോഗം ബാധിക്കുകയുള്ളോ? ലിവര്‍ സിറോസിസിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം

മദ്യപാനികൾക്ക് മാത്രമേ ലിവർ സിറോസിസ് രോഗം ബാധിക്കുകയുള്ളോ? ലിവര്‍ സിറോസിസിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം

കൊച്ചി: കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന രോഗമാണ് ലിവര്‍ സിറോസിസ്.

 

സിറോസിസിന്റെ പ്രധാന കാരണം മദ്യപാനം തന്നെയാണ്. എന്നാല്‍ മദ്യപിക്കുന്ന എല്ലാവർക്കും സിറോസിസ് വരണമെന്നില്ല. ദീര്‍ഘകാലമായുള്ള അമിത മദ്യപാനം രോഗ സാധ്യത കൂട്ടാം. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകള്‍ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും സിറോസിസിനും കാരണമാകാം.

 

പ്രധാന ലക്ഷണങ്ങൾ

ആരംഭഘട്ടത്തില്‍ സിറോസിസ് യാതൊരു ലക്ഷണങ്ങളും കാണിക്കുകയില്ല. രോഗം കൂടുന്നതനുസരിച്ചു ക്ഷീണം, വിശപ്പില്ലായ്മ, വയറ്റില്‍ അസ്വസ്ഥത, ഭാരം കുറയുക എന്നീ സൂചനകള്‍ കാണിച്ചേക്കാം. സിറോസിസ് ഗുരുതരമാകുമ്പോൾ കാലില്‍ നീര്, വയറ്റില്‍ വെള്ളം കെട്ടുക, ചർമത്തില്‍ ചുവന്ന പാടുകള്‍, മഞ്ഞപ്പിത്തം അഥവാ ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം കാണപ്പെടുക, കറുത്ത മലം പോകുക, അബോധാവസ്ഥ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ലിവർ സിറോസിസ് മൂലം അടിവയറ്റില്‍ ദ്രാവകം അഥവാ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് അസൈറ്റ്സ് എന്നറിയപ്പെടുന്നു. ഇത് വയറിലെ വീക്കത്തിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുന്നു. ഇത് മൂലം പലപ്പോഴും വയറിന്‍റെ വലുപ്പത്തില്‍ പ്രകടമായ വർധനവും കാണപ്പെടാം. കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ഫ്ലൂയ്ഡ് കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നതും ലിവർ സിറോസിസിന്റെ ലക്ഷണമാണ്. വയറിന്‍റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നതും ഒരു സൂചനയാകാം.

 

സിറോസിസ് മൂലം വെരിക്കസ് പോലുള്ള സങ്കീർണതകള്‍ക്കും കാരണമാകും. ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിലും ചിലപ്പോള്‍ ലിവര്‍ സിറോസിസിന്‍റെ ലക്ഷണമാകാം. ലിവര്‍ സിറോസിസ് ഉള്ള വ്യക്തികള്‍ക്ക് ചെറിയ മുറിവുകളില്‍ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടാം. ചിലരില്‍ ഓക്കാനവും ഛർദിയും ഉണ്ടാകാം.