
തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ തൈറോയ്ഡ് ഗ്രന്ഥി ഉപയോഗിക്കുന്ന ഒരു അവശ്യ ധാതുവാണ് അയഡിൻ. ആഗോളതലത്തിൽ നിരവധി പേരിൽ അയഡിന്റെ കുറവ് കണ്ട് വരുന്നു. തൈറോയ്ഡ് ഹോർമോൺ കോശവളർച്ച നിയന്ത്രിക്കാനും കേടായ കോശങ്ങളെ നന്നാക്കാനും ആരോഗ്യകരമായ മെറ്റബോളിസത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
അയഡിന്റെ അഭാവം തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനം സ്തംഭിപ്പിക്കുന്നു. അയോഡിന്റെ കുറവ് കൊണ്ടുണ്ടാകുന്ന പ്രധാനപ്പെട്ട രോഗങ്ങൾ ആണ് ഹൈപോതെറോയ്ഡിസം. ഊർജസ്വലത ഇല്ലായ്മ, ഡിപ്രഷൻ, ഉത്കണ്ഠ, ക്ഷീണം, മുടി കൊഴിച്ചിൽ, ആർത്തവ ക്രമക്കേട് എന്നിവ മറ്റു ചില രോഗലക്ഷണങ്ങളാണ്.
അയഡിൻ അസന്തുലിതാവസ്ഥ മൂലം ഉണ്ടാകുന്ന രോഗമാണ് ഗോയിറ്റർ. തൈറോയ്ഡ് ഗ്രന്ഥി വീങ്ങിവരുന്ന അവസ്ഥയാണിത്. കഴുത്തിൽ മുഴ കാണപ്പെടുന്നു. അയോഡിൻ അടങ്ങിയ ഭക്ഷണങ്ങളും അയോഡൈസ്ഡ് ഉപ്പും കഴിക്കുന്നതിലൂടെ അയോഡിന്റെ കുറവ് തടയാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമുദ്രവിഭവങ്ങൾ, പാലുൽപ്പന്നങ്ങൾ, മുട്ട, പച്ച ഇലക്കറികൾ എന്നിവ അയോഡിൻ അടങ്ങിയ ഭക്ഷണങ്ങളാണ്. ഗർഭിണികളിലും മറ്റ് ആളുകളിലും കുറഞ്ഞ അളവിലുള്ള അയോഡിന്റെ അളവ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. ഇത് നവജാതശിശുക്കളിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.
അയോഡിൻ കുറവിൻ്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ് ഗോയിറ്റർ എന്നറിയപ്പെടുന്ന കഴുത്തിലെ വീക്കം. മറ്റ് ലക്ഷണങ്ങൾ ഹൈപ്പോതൈറോയിഡിസവുമായി വളരെ സാമ്യമുള്ളതാണ്.
ശരീരഭാരം കുറയുക, മുടികൊഴിച്ചിൽ, ക്ഷീണം, ബലഹീനത, വരണ്ട ചർമ്മം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ആർത്തവ ക്രമക്കേടുകൾ അല്ലെങ്കിൽ ആർത്തവ സമയത്ത് കനത്ത രക്തസ്രാവം എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. അയോഡിന്റെ കുറവ് ഉണ്ടെങ്കിൽ ശരീരത്തിൽ പതിവിലും കൂടുതൽ തണുപ്പ് അനുഭവപ്പെടാം.
മുതിർന്നവർക്ക് ഒരു ദിവസം 150 മൈക്രോഗ്രാം (mcg) അയോഡിൻ ആവശ്യമാണ്. മുലയൂട്ടുന്ന സ്ത്രീകൾക്ക് 290 mcg, 220 mcg അയോഡിൻ ആവശ്യമാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നു.