ബ്രൗണ്‍ നിറത്തിലുള്ള പാടുകൾ, മഞ്ഞ നിറത്തിലുള്ള തടിപ്പുകള്‍, വരണ്ട ചര്‍മ്മം എന്നിവയുണ്ടോ ..? നിസാരമായി കാണേണ്ട; ശരീരം നൽകുന്ന സൂചനകളാകാം

Spread the love

പ്രമേഹം ഒരു ജീവിതശൈലീരോഗമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് ‘ടൈപ്പ് 2’ പ്രമേഹമാണ്. പ്രമേഹം മൂലം ചർമ്മത്തില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ച് പലര്‍ക്കും അറിവില്ല.

1. ബ്രൗണ്‍ നിറത്തിലുള്ള പാടുകള്‍

ബ്രൗണ്‍ നിറത്തിലായി തൊലിപ്പുറത്ത് കാണപ്പെടുന്ന ചെറിയ പാടുകള്‍ ചിലപ്പോള്‍ പ്രമേഹത്തിന്‍റെ സൂചനയാകാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. കഴുത്തിലോ കക്ഷത്തിലോയുള്ള പാടുകള്‍

കഴുത്തിലോ കക്ഷത്തിലോ കാണുന്ന ഡാര്‍ക്ക് നിറത്തിലുള്ള പാടുകളും പ്രമേഹത്തിന്‍റെ സൂചനയാകാം.

3. മഞ്ഞ നിറത്തിലുള്ള തടിപ്പുകള്‍

ചർമ്മത്തിൽ കാണുന്ന മഞ്ഞ നിറത്തിലുള്ള തടിപ്പുകളും നിസാരമായി കാണേണ്ട. കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞകലർന്ന കൊഴുപ്പും ചിലപ്പോള്‍ പ്രമേഹത്തിന്‍റെ ലക്ഷണമാകാം.

4. വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം ചിലപ്പോള്‍ പ്രമേഹത്തിന്‍റെയാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ നിർജ്ജലീകരണത്തിന് കാരണമാരും. ഇതുമൂലം ചര്‍മ്മം വരണ്ടതാകാനും കട്ടിയുള്ളതാകാനും സാധ്യതയുണ്ട്.

5. ഉണങ്ങാത്ത മുറിവുകള്‍

ഉണങ്ങാത്ത മുറിവുകളും ചിലപ്പോള്‍ പ്രമേഹം മൂലമാകാം.

6. ചര്‍മ്മം ചൊറിയുക

ചിലരില്‍ ചര്‍മ്മത്ത് ചൊറിച്ചിലും വരാം. അതും നിസാരമായി കാണേണ്ട.

പ്രമേഹത്തിന്‍റെ മറ്റ് ലക്ഷണങ്ങള്‍:

പതിവായി മൂത്രമൊഴിക്കുന്നത്, അമിത വിശപ്പും ദാഹവും, മുറിവുകൾ പതുക്കെ ഉണങ്ങുക, മങ്ങിയ കാഴ്ച, ഞരമ്പുകൾക്ക് ക്ഷതം, ക്ഷീണവും ബലഹീനതയും, കൈകളിലോ കൈകളിലോ മറ്റ് ഭാഗങ്ങളിലോ മരവിപ്പ്, വേദന തുടങ്ങിയവയും പ്രമേഹത്തിന്‍റെ ലക്ഷണമാകാം.