video
play-sharp-fill

ഭർത്താവ് ഗൾഫിലായ അയൽവാസി യുവതിയുടെ ബാത്ത്‌റൂം ചുമര് അശ്ലീല കഥയെഴുതാൻ വേദിയാക്കി; വ്യാജ വാട്‌സ്അപ്പ് പ്രൊഫൈലിലൂടെ യുവതിയോട് അശ്ലീല കഥപറഞ്ഞു; പത്തനംതിട്ടയിലെ പൊലീസുകാരൻ കൊല്ലത്ത് അറസ്റ്റിലായത് അശ്ലീലം പറഞ്ഞ് ഗൾഫുകാരന്റെ ഭാര്യയെ വളയ്ക്കാൻ ശ്രമിച്ചതിന്; വാട്‌സ് അപ്പിൽ ഡിപിയായി ഇട്ട സ്വന്തം ലൈംഗിക അവയവത്തിന്റെ ചിത്രം പ്രതിയെ കുടുക്കി

ഭർത്താവ് ഗൾഫിലായ അയൽവാസി യുവതിയുടെ ബാത്ത്‌റൂം ചുമര് അശ്ലീല കഥയെഴുതാൻ വേദിയാക്കി; വ്യാജ വാട്‌സ്അപ്പ് പ്രൊഫൈലിലൂടെ യുവതിയോട് അശ്ലീല കഥപറഞ്ഞു; പത്തനംതിട്ടയിലെ പൊലീസുകാരൻ കൊല്ലത്ത് അറസ്റ്റിലായത് അശ്ലീലം പറഞ്ഞ് ഗൾഫുകാരന്റെ ഭാര്യയെ വളയ്ക്കാൻ ശ്രമിച്ചതിന്; വാട്‌സ് അപ്പിൽ ഡിപിയായി ഇട്ട സ്വന്തം ലൈംഗിക അവയവത്തിന്റെ ചിത്രം പ്രതിയെ കുടുക്കി

Spread the love

തേർഡ് ഐ ബ്യൂറോ

കൊല്ലം: കൊറോണക്കാലമാണ് … ലോകം മുഴുവൻ ദുരിതത്തിന്റെ കാലത്താണ്. എന്നാൽ, ചില ഞരമ്പുരോഗികളായവർ ഇപ്പോഴും തങ്ങളുടെ പതിവ് അശ്ലീല ഭാഷണം തുടരുകയാണ്. അയൽക്കാരന്റെ വീടിന്റെ ബാത്ത് റൂമിന്റെ ചുമര് അശ്ലീല മാസികയിലെ കഥയെഴുതാൻ വേദിയാക്കുകയും, യാതൊരു മാനദണ്ഡവും ഇല്ലാതെ അയൽവാസിയുടെ ഭാര്യയോട് അശ്ലീലം പറയുകയും ചെയ്ത കേസിലാണ് ഇപ്പോൾ പത്തനംതിട്ടയിലെ പൊലീസുകാരൻ കൊല്ലത്ത് അറസ്റ്റിലായിരിക്കുന്നത്.

പത്തനംതിട്ട എസ്പി ഓഫീസിലെ ടെലികമ്യുണിക്കേഷൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ശൂരനാട് സ്വദേശി രാജീവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കോവിഡ് കാലമായതിനാൽ ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന് അടുത്തുള്ള ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുന്ന യുവതിയെയാണ് രാജീവ് ശല്യം ചെയ്തത്. ചെറുപ്പകാലം മുതൽ യുവതിയിൽ രാജീവിന് ഒരു നോട്ടുമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് കുടുംബമായി ജീവിക്കുന്ന യുവതിയെ പ്രണയാഭ്യർഥനയുമായി രാജീവ് സമീപിച്ചിരുന്നു. യുവതി ഓടിച്ചു വിട്ടതോടെ വളയ്ക്കാൻ മറ്റു വഴികൾ നോക്കുകയായിരുന്നു. അതെല്ലാം പരാജയപ്പെട്ടപ്പോഴാണ് യുവതിയുടെ വീടിന്റെ മതിലിൽ അശ്ലീല ചിത്രം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ചിത്രം യുവതിയുടെ ലൈംഗികാവയവമായി വിശേഷിപ്പിച്ചുള്ള സാഹിത്യ രചനയാണ് നടന്നു വന്നത്.

രാജീവിനെ സംശയമുണ്ടായിരുന്നതിനാൽ ആ രീതിയിൽ യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകി. രാജീവ് നിഷേധിക്കുകയും പൊലീസിന് തുമ്പൊന്നും കിട്ടാതെ വരികയും ചെയ്തതോടെ അത് അവിടെ നിന്നു. പിന്നീടാണ് വ്യാജപ്രൊഫൈൽ ഉണ്ടാക്കി യുവതിക്ക് രാത്രി കാലങ്ങളിൽ അശ്ലീല ചിത്രം അയയ്ക്കാൻ തുടങ്ങിയത്. ഈ പ്രൊഫൈലിന്റെ ഡിപിയായി ഇട്ടിരുന്നത് സ്വന്തം ലൈംഗിക അവയവത്തിന്റെ ചിത്രമായിരുന്നു. ചാറ്റിങ് പരിധി വിട്ടതോടെ യുവതി ഭർത്താവിനെ വിവരം അറിയിച്ചു. ഈ നമ്പർ അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. ഭർത്താവിന്റെ നിർദ്ദേശ പ്രകാരം വീട്ടുകാർ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചു.

അശ്ലീല സാഹിത്യകാരനെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിലും അതിലുള്ള പൊലീസുകാരന്റെ പങ്ക് വെളിച്ചത്തു വരുന്നതാണ് കണ്ടത്. ഒരു ദിവസം യുവതി തുണി കഴുകി കൊണ്ടു നിൽക്കുമ്പോൾ മതിലിന് പുറത്ത് നിന്ന് യുവതിയുടെ പിന്നിൽ ഒരു കല്ലു വന്ന് പതിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ ആരും ഇല്ല. എന്നാൽ, ഗൾഫിലുള്ള ഭർത്താവ് സഹിതം സിസിടിവിയിലുടെ എറിഞ്ഞ ആളെ കണ്ടു. ഇതോടെ യുവതി നേരത്തേ നൽകിയ, തന്നെ ശല്യപ്പെടുത്തുന്ന വാട്‌സാപ്പ് നമ്പരിൽ ഭർത്താവ് ചാറ്റ് ചെയ്യാൻ തുടങ്ങി. യുവതി വലയിൽ വീണുവെന്ന സന്തോഷത്തിൽ ആസ്വദിച്ച് ചാറ്റ് ചെയ്ത പൊലീസുകാരൻ ഒടുവിൽ കേസ് അന്വേഷിക്കുന്ന പൊലീസിന്റെ വലയിലും വീണു. അവർ നടത്തിയ അന്വേഷണത്തിൽ വ്യാജവാട്‌സാപ്പ് നമ്പരും അതിൽ ഡിപിയായി ഇട്ടിരിക്കുന്ന ലൈംഗിക അവയവത്തിന്റെ ചിത്രവും രാജീവിന്റെയാണെന്ന് കണ്ടെത്തി. ഇതോടെ ശൂരനാട് പൊലീസ് രാജീവിനെ അറസ്റ്റ് ചെയ്തു.

കൊറോണക്കാലത്ത് വാട്‌സ്അപ്പ് കെണിയിൽ പൊലീസുകാരൻ വീണെങ്കിലും ഇയാൾക്കെതിരെ ഇതുവരെയും വകുപ്പ് തല നടപടികൾ എടുത്തതായി സൂചനയില്ല. ഇയാളെ സംരക്ഷിക്കാൻ ചില രാഷ്ട്രീയ കക്ഷിയിലെ ഉന്നതർ തന്നെ ശ്രമിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥരനെതിരെ കർശന നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.