video
play-sharp-fill

നുമ്മ കണ്ട ആളല്ല സ്വപ്‌ന സുരേഷ്, ആള് പുലിയാണ് ; തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലുള്ളത് 38 കോടിയുടെ നിക്ഷേപം ; അന്വേഷണത്തിൽ പുറത്തുവരുന്നത് ഉന്നതരുടെ സ്വപ്‌ന രാജ്ഞിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ

നുമ്മ കണ്ട ആളല്ല സ്വപ്‌ന സുരേഷ്, ആള് പുലിയാണ് ; തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലുള്ളത് 38 കോടിയുടെ നിക്ഷേപം ; അന്വേഷണത്തിൽ പുറത്തുവരുന്നത് ഉന്നതരുടെ സ്വപ്‌ന രാജ്ഞിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒരോ ദിവസവും പുറത്ത് വരുന്നത്. യു.എ.ഇ കോൺസുലേറ്റിനെയും സംസ്ഥാന സർക്കാരിനെയും ഒരുപോലെ കബളിപ്പിച്ച് സ്വപ്‌ന സുരേഷ് എന്ന തിരുവനന്തപുരത്തുകാരിയുടെ വിദ്യാഭ്യാസ യോഗ്യതയായി അവരുടെ സഹോദരൻ പറഞ്ഞത് പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണ്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌നയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ അന്വേഷണ ഏജൻസികൾക്ക് തന്നെ ഞെട്ടലാണ് ഉണ്ടാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്നാ സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിൽ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ സ്വപ്നയുടെ പേരിൽ ലോക്കറുമുണ്ട്. കേസിൽ പ്രതിയായ സന്ദീപിനും ഇതേ ബാങ്കിൽ അക്കൗണ്ടുണ്ട്.

യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടിൽനിന്നാണ് സ്വപ്നയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്. ഇതിനുപുറമേ മറ്റുചില അക്കൗണ്ടിൽനിന്നും നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ, ലോക്കർ തുറന്ന് ഇതുവരെ പരിശോധിച്ചിട്ടില്ല. ലോക്കർ തുറന്നു പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൻഫോഴ്‌സ്‌മെന്റ്. യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടും ഇതേ ബാങ്കിൽ തന്നെയാണ്.

ഒരാൾക്ക് പണമായി പിൻവലിക്കാവുന്ന പരിധിയിൽക്കവിഞ്ഞ തുക സ്വപ്ന ബാങ്കിൽനിന്ന് പിൻവലിച്ചിട്ടുണ്ട്. ഇതിന് ബാങ്ക് മാനേജർ എതിർപ്പറിയിച്ചപ്പോൾ അക്കൗണ്ടുകൾ മറ്റൊരു ബാങ്കിലേക്കു മാറ്റുമെന്ന ഭീഷണിമുഴക്കിയാണ് സമ്മതിപ്പിതെന്നും ഇക്കാര്യം ബാങ്ക് മാനേജർ ഇ.ഡി.യോട് വെളിപ്പെടുത്തിയിട്ടുണ്ട്.

സർക്കാറിനെ ഉന്നതർക്കുള്ള കോഴപ്പണമാണോ എന്നത് അടക്കമുള്ള സംശയങ്ങളിലേക്ക് ഈ വമ്പൻ ഇടപാടുകൾ നയിക്കുന്നുണ്ട്.കോൺസുലേറ്റിന്റെയും സന്ദീപ്, സ്വപ്ന എന്നിവരുടെയും അക്കൗണ്ട് വിവരങ്ങൾ ഇ.ഡി. ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നുതവണ ബാങ്ക് മാനേജരെ ചോദ്യംചെയ്തു. കോൺസുലേറ്റിന്റെ അക്കൗണ്ടിലെ ഇടപാടുകളിലാണ് പ്രധാനമായും ഇ.ഡി.ക്കു സംശയമുള്ളത്.

അതോടൊപ്പം സ്വപ്നയ്‌ക്കൊപ്പം ബാങ്കിലെത്തുന്നവരെ കുറിച്ചും വിവരം ഉദ്യോഗസ്ഥർ തേടിയിട്ടുണ്ട്. ഇതിനായി ബാങ്കിലെ പഴയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചേക്കും. കോൺസുലേറ്റിന്റെ അക്കൗണ്ട് സ്വപ്ന കൈകാര്യം ചെയ്തത് അവരുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ബാങ്കിന്റെ വിശദീകരണം.

തിരുവനന്തപുരത്തുതന്നെയുള്ള മറ്റൊരു സ്വകാര്യബാങ്കിലും ചില സഹകരണബാങ്കിലും സ്വപ്നയ്ക്ക് നിക്ഷേപമുണ്ടെന്ന വിവരവും ഇ.ഡി.ക്കു ലഭിച്ചിട്ടുണ്ട്. ഈ സ്വകാര്യബാങ്കിന്റെ വിവിധശാഖകളിലായി ആറ് അക്കൗണ്ടുകളും ഒരു ലോക്കറും സ്വപ്നയ്ക്കുണ്ടെന്നാണു സംശയിക്കുന്നത്. ഇവിടെയും സന്ദീപിന് അക്കൗണ്ടുണ്ട്. ഇതിലെല്ലാം നിക്ഷേപവുമുണ്ട്. ഇതേക്കുറിച്ചും പരിശോധിക്കുന്നുണ്ട്. ഈ ബാങ്കിലെ മാനേജരെയും ഉടൻ ചോദ്യംചെയ്‌തേക്കും.

 

ലൈഫ് പദ്ധതിയിൽ കമ്മീഷൻ തുക ലഭിച്ചതായി സ്വപ്നയും മറ്റ് ഏജൻസികളോട് സമ്മതിച്ചിട്ടുണ്ട്. ലോക്കറിൽനിന്ന് കണ്ടെത്തിയ പണം ഇതാകാനാണ് സാധ്യതയെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. നാലര കോടിയോളം രൂപയാണ് കമ്മീഷൻ ഇനത്തിൽ യൂണിടാക് നല്കിയിട്ടുള്ളത്. ഇതിൽ കോൺസുലറ്റിലെ ജീവനക്കാരൻ ഖലീദിനു നൽകിയ തുക വിദേശ കറൻസിയായിട്ടാണ്. മൂന്നു കോടിയിലധികം തുക ഇങ്ങനെ കൈമാറിയിട്ടുണ്ട്.

സന്ദീപിന്റെ കമ്പനിയായ ഐസൊമോങ്കിന്റെ അക്കൗണ്ടിലേയ്ക്ക് ഒരു കോടി രൂപ അയക്കാനായിരുന്നു സ്വപ്നയുടെ നിർദ്ദേശം. എന്നാൽ ആദ്യ ഗഡുവായി 70 ലക്ഷം രൂപയെ നൽകാൻ കഴിഞ്ഞുള്ളു എന്നാണ് സന്തോഷ് ഈപ്പൻ സിബിഐയോട് പറഞ്ഞിരിക്കുന്നത