വേമ്പനാട്ടുകായൽ നീന്തിക്കടക്കാൻ ഒരുങ്ങി അറുപത്തിമൂന്നുകാരി റൂബി മത്തായി;പ്രായമേറിയ വനിതയുടെ 9 കിലോമീറ്റർ അതിസാഹസിക നീന്തൽ നാളെ വേമ്പനാട്ട് കായലിൽ

Spread the love

കോട്ടയം:ചരിത്രത്തിലേക്ക് നീന്തി കടക്കാൻ ഒരുങ്ങി കോതമംഗലം വാരപ്പെട്ടി മുകളേൽ റൂബി മത്തായി. 9 കിലോമീറ്റർ ദൂരം നീന്തിക്കടന്ന് ചരിത്രം കുറിക്കാൻ ഒരുങ്ങുന്നത്. വേൾഡ് റെക്കോർഡ്സിൽ ഇടംപിടിക്കുകയാണ് ലക്ഷ്യം.

video
play-sharp-fill

കായൽ നീന്തി കടക്കണമെന്ന ആഗ്രഹം വീട്ടുകാരോടും അടുത്ത സുഹൃത്തുക്കളോടും പങ്കുവച്ചതോടെ അവർ നൽകിയ പിന്തുണയാണ് പ്രോത്സാഹനമായത്. ഇതോടെ കോതമംഗലം ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പനോട് ആഗ്രഹം പങ്കുവച്ചു.

ചുരുങ്ങിയ ദിവസംകൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ച റൂബി തുടർന്ന് മൂവാറ്റുപുഴയാറ്റിൽ പരിശീലനം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേമ്പനാട് കായലിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കടവിൽനിന്നു വൈക്കം ബീച്ച് വരെയുള്ള 9 കിലോമീറ്റർ ദൂരം നീന്തിക്കടക്കാനുള്ള അവസാന വട്ട പരിശീലനവും പൂർത്തിയാക്കി. നാളെ രാവിലെ 7.10ന് ആണ് സാഹസിക നീന്തൽ ആരംഭിക്കുന്നത്.

വൈക്കം നഗരസഭയും നാട്ടുകാരും സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരും പിന്തുണ അറിയിച്ചിട്ടുണ്ട്.കായലിലെ വീതിയേറിയ ഭാഗത്തെ ഒമ്പത് കിലോമീറ്റർ ദൂരം നീന്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാണ് റുബി മത്തായിയെന്ന് സംഘാടകർ പറയുന്നു.