
കോട്ടയം:പരിമിതികളെ മറികടന്ന് വൈക്കത്ത് വേമ്പനാട്ടുകായൽ നീന്തി കീഴടക്കി ഭിന്നശേഷി കുട്ടികൾ. 5 കിലോമീറ്റർ നീന്തി കടന്ന് റെക്കോഡിൽ ഇടം നേടിയത് 10 കുട്ടികൾ. സമ്പൂർണ ജലസാക്ഷരതയിലൂടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികളുടെ നീന്തൽ വേമ്പനാട്ട് കായലിൽ നടത്തിയത്.
മുങ്ങിമരണങ്ങൾ കുറയ്ക്കാൻ എല്ലാവരും നീന്തൽ പഠിക്കണമെന്നും ജലസമൃദ്ധമായ കേരളത്തിന് ജലസാക്ഷരത അനിവാര്യമാണെന്ന മഹത്തായ സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. എമർജിങ് വൈക്കത്തിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മീനച്ചിലാറ്റിൽ പരിശീലനം നേടിയ നാല് വയസ്സു മുതലുള്ള ഭിന്നശേഷിക്കാരായ 10 താരങ്ങളാണ് 5 കിലോമീറ്റർ ദൂരം വേമ്പനാട്ട് കായൽ നീന്തിക്കടന്നത്.ദയ മേരി അജി 2മണിക്കൂർ 15 മിനിറ്റിൽ ആദ്യമായി നീന്തിയെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച രാവിലെ 8:00ന് ചേർത്തല അമ്പലകടവിൽ നിന്നും നീന്തൽ ആരംഭിച്ച് വൈക്കം ബീച്ചിൽ നീന്തൽ അവസാനിച്ചു. വൈക്കം ബീച്ചിൽ നടന്ന അനുമോദന സമ്മേളനത്തിൽ മോൻസ് ജോസഫ് എംഎൽഎ, വിവിധ സാമൂഹ്യ, സാംസ്‌കാരിക , രാഷ്ട്രിയ രംഗത്തെ പ്രമുഖരും ജന പ്രതിനിധികളും പങ്കെടുത്തു.
കുട്ടികളുടെ സുരക്ഷയ്ക്കെത്തിയ റാപിഡ് റെസ്ക്യൂ ഫോഴ്സ് ടീം നന്മക്കൂട്ടം ജലസുരക്ഷാ ബോധവൽക്കരണ ഉപകരണങ്ങളുടെ പ്രദർശനവും, റെസ്ക്യൂ പരിശീലനവും നടത്തി.
ഓട്ടിസം, സംസാര ചലന പരിമിതികൾ, ശാരീരിക വെല്ലുവിളികൾ തുടങ്ങിയ പ്രത്യേക പരിഗണന അർഹിക്കുന്ന ആളുകൾക്ക് ജെ.ആർ.എസ് അക്കാഡമി (സ്വിമ്മിംഗ് തെറാപ്പി) മികച്ച പരിശീലനമാണ് നൽകുന്നത്.
സമൂഹത്തിൽ ഒറ്റപ്പെടുത്തി മാറ്റി നിർത്തുന്ന അരക്ഷിതാവസ്ഥയിൽ നിന്ന് കഴിവുകൾ കണ്ടെത്തി മുഖ്യ ധാരയിലേയ്ക്ക് അവരെ കൈപിടിച്ച് കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്.
ജല സുരക്ഷയ്ക്കായി കേരളാ സ്റ്റേറ്റ് റെസ്ക്യൂ ഡൈവിങ്ങ് ടീം അംഗങ്ങൾ, നന്മക്കൂട്ടം റാപ്പിഡ് റെസ്പോൺസ് ടീം എന്നിവർ സുരക്ഷാ ഉപകരണങ്ങളുമായി റെസ്ക്യൂ ബോട്ടിൽ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു.
ഗ്രാൻഡ് മാസ്റ്റർ അബ്ദുൽ കലാം ആസാദ് നേതൃത്വം നൽകി. ചടങ്ങിൽ നിരവധി പ്രതിഭകളെ ആദരിച്ചു.മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.എമർജിങ് ചീഫ് അഡ്മിൻ അഡ്വ. എ മനാഫ് അധ്യക്ഷത വഹിച്ചു.
അബ്ദുൽ സലാം റാവുത്തർ, വി.ദേവാനന്ദ്, ഷാഹുൽ ഹമീദ്,റെസ്ക്യൂ ട്രെയിനർ ഉമ്മർ റഫീക്ക്, ഡോൾഫിൻ സ്വിമ്മിംഗ് അക്കാദമി നീന്തൽ പരിശീലകൻ ബിജു കെ തങ്കപ്പൻ, റിട്ടേഡ് ഫയർ&റെസ്ക്യൂ സ്റ്റേഷൻ ഓഫീസറും നീന്തൽ പരിശീലകനുമായ ടി ഷാജികുമാർ, സൈബർ പോലീസ് വിദഗ്ധൻ മുഹമ്മദ് ഷെബിൻ,പി എ ഡേവിസ്, ഫാദർ അലെൻ, അഡ്വ:സിമ്രൻ, നീന്തൽ പരിശീലകർ, അഫ്താബ് അഹ്‌മദ്, അമീന മെഹതാബും
റെസ്ക്യൂ ടീം അംഗങ്ങളും പങ്കെടുത്തു