സ്വിം കേരള സ്വിം മൂന്നാം ഘട്ട സമാപന ചടങ്ങും, സർട്ടിഫിക്കറ്റ് വിതരണവും നടന്നു; പ്രൊ. കെ വി തോമസ് കുട്ടികളുടെ നീന്തൽ ഫ്ലാഗ്ഗ് ഓഫ് ചെയ്തു

Spread the love

കുമരകം: മുങ്ങിമരണങ്ങളെ നിയന്ത്രിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൾ സൊസൈറ്റിയും , ഫൊക്കാനയും സംയുക്തമായി വൈക്കം നഗരസഭ, ഡൽഹിയിൽ താമസക്കാരായ വൈക്കം സ്വദേശികളുടെ സംഘടനയായ ഡൽഹി-വൈക്കം സംഗമത്തിൻ്റേയും പിന്തുണയോടെ വൈക്കത്ത് പെരുമ ശ്ശേരിയിൽ ജൂൺ ഇരുപത്തിരണ്ടു മുതൽ നടന്നു വന്ന കുട്ടികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പിൻ്റെ സമാപനവും, സർട്ടിഫിക്കറ്റ് വിതരണവും കുമരകം ഗ്രാൻ്റ് ഗോകുലം റിസോർട്ടിൽ നടന്നു.

കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രതിനിധി പ്രൊ. കെ വി തോമസ് കുട്ടികളുടെ നീന്തൽ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. പരിശീലനം സിദ്ധിച്ച നൂറിൽ പരം കുട്ടികളുടെ നീന്തൽ പ്രകടനവും ഇതോടൊപ്പം നടന്നു.

ഫൊക്കാന കേരള കൺവെൻഷനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി അധ്യക്ഷത വഹിച്ചു.വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ് , മുഖ്യ പരിശീലകനും ,സാഹസിക നീന്തൽ താരവുമായ എസ്.പി മുരളീധരൻ ,സൊസൈറ്റി വൈസ് പ്രസിഡൻ്റ് മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ ,ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ,ഡൽഹി വൈക്കം സംഗമ പ്രതിനിധി ഡോ: ടി. ഒ തോമസ്, അർത്തുങ്കൽ ഫെസ്റ്റ് ചെയർമാൻ ബാബു ആൻ്റണി, ഡോ: ആർ പൊന്നപ്പൻ, സോമോൻ സക്കറിയ എന്നിവർ സംസാരിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെലിബ്രിറ്റി നീന്തൽ പരിശീലകനും, ഹിന്ദി ,മറാത്തി ബോളിവുഡ് നടനുമായ ആനന്ദ് പർദേശി , തിരക്കഥാകൃത്ത് സുനീഷ് വാരനാട് , നടൻ ബാബു ജോസ് നർത്തകി സുഭ്രഭാ നായർ, സാമൂഹിക പ്രവർത്തക സ്നേഹാ കുമാർ ,ജൊനാരിൻ എം.ഡി എബ്രഹാം ജോസഫ് ,ഫൊക്കാന കേരള കോർഡിനേറ്റർ സുനിൽ പാറയ്ക്കൽ , ഭാരവാഹികളായ ജോജി തോമസ് ,ജോർജി വർഗീസ് ,പ്രവീൺ തോമസ് ,വിപിൻ രാജ് ,ഡോ :പി.സി ചന്ദ്ര ബോസ്, കെ.കെ ഗോപികുട്ടൻ , സ്വിം കേരള സ്വിം കോഡിനേറ്റർ ഷിഹാബ് കെ സൈനു, പി ആർ ഒ രാഖി ആർ തുടങ്ങിയവർ കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെഡലുകളും നൽകി.

എറണാകുളം . ആലപ്പുഴ, കോട്ടയം ജില്ലകളിലായി നാനൂറോളം കുട്ടികൾക്ക് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട് . സ്വിം കേരള സ്വിം പദ്ധതി കേരളം മുഴുവൻ വ്യാപിപ്പിക്കുന്നതിനും ,കഴിവു തെളിയിക്കുന്ന കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും വേണ്ട എല്ലാ സഹായങ്ങളും ഫൊക്കാന ചെയ്യുമെന്ന് പ്രസിഡൻ്റ് സജിമോൻ ആൻ്റണി അറിയിച്ചു.