സ്വിഫ്റ്റ് ബസ് ഡ്രൈവർക്ക് പനി; യാത്രക്കാർ ഇടപെട്ട് ആശുപത്രിയിലെത്തിച്ചു : തിരുവനന്തപുരത്തുനിന്നു കോഴിക്കോടിന് പോവുകയായിരുന്ന ബസ് ഡ്രൈവറെ കോട്ടയത്തു വച്ചാണ് ആശുപത്രിയിലാക്കിയത്

Spread the love

കോട്ടയം : ഡ്രൈവർക്ക് പനിയും വിറയലും. ഈ രീതിയിൽ ബസോടിച്ചു പോകാനാവില്ലന്ന് മനസിലാക്കിയ യാത്രക്കാർ ഡ്രൈവറെ വേഗം ആശുപത്രിയിൽ എത്തിച്ചു.
ഇന്നു പുലർച്ചെ കോട്ടയത്തെത്തിയ സ്വിഫ്റ്റ് ബസിലെ ഡ്രൈവർക്ക്
വിറയലോടുകൂടിയ പനി.

സ്റ്റാൻഡിൽ ബസ് എത്തിയതോടെ യാത്രക്കാരുടെ ഇടപെട ലിനെ തുടർന്ന് ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചു. ഇന്നു പുലർച്ചെ കോട്ടയം കെ എസ് ആർടിസി കെഎസ്ആർടിസി സ്റ്റാൻഡിലായിരുന്നു സംഭവം.

തിരുവനന്തപുരത്തുനിന്നു കോഴിക്കോടിന് പോവുകയായിരുന്നു ബസ്. 2 കുട്ടികൾ അടക്കം 27 പേരാണ് ബസിൽ ഉണ്ടായിരുന്നത്. തീർത്തും അവശനിലയിലായിരുന്ന ഡ്രൈവർ ഏറെ ബുദ്ധിമുട്ടിയാണ് ബസ് കോട്ടയത്ത് എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവർ അവശനിലയി ലാണെന്ന് മനസിലാക്കിയ യാത്രക്കാർ വിവരം ഡിപ്പോ അധികൃതരെ അറിയിച്ചെങ്കിലും ആദ്യം അവഗണിച്ചെന്ന് പരാതിയുണ്ട്. യാത്രക്കാർ ബഹളം വച്ചതോടെയാണ് ഡ്രൈവറെ ജനറൽ ആശുപത്രിയിൽ എത്തിക്കാൻ തയാറായത്. അതേസമയം, പകരം

ഡ്രൈവർ ഇല്ലാത്തതിനാൽ യാ ത്രക്കാർ സ്റ്റാൻഡിൽ പെട്ടു. പകരം സംവിധാനം ഏർപ്പെടു ത്തുമെന്ന് അധികൃതർ അറിയിച്ചു.പിന്നീട് വൈകിയാണ് യാത്രക്കാർക്ക് ബസ് കിട്ടിയത്.

C