video
play-sharp-fill
സ്വിഫ്റ്റ് ബസ് ഓടിക്കേണ്ട വനിതാ ഡ്രൈവര്‍മാര്‍ക്ക് ആള്‍ട്ടോ കാറില്‍ ‘ടെസ്റ്റ്’; വിചിത്ര നടപടിയുമായി കെഎസ്‌ആര്‍ടിസി; പിന്നാലെ വിശദീകരണവും…!

സ്വിഫ്റ്റ് ബസ് ഓടിക്കേണ്ട വനിതാ ഡ്രൈവര്‍മാര്‍ക്ക് ആള്‍ട്ടോ കാറില്‍ ‘ടെസ്റ്റ്’; വിചിത്ര നടപടിയുമായി കെഎസ്‌ആര്‍ടിസി; പിന്നാലെ വിശദീകരണവും…!

സ്വന്തം ലേഖിക

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിലേയ്‌ക്കുള്ള വനിതാ ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത് കാറില്‍.

തിരുവനന്തപുരത്തെ പാപ്പനംകോട് ഡിപ്പോയിലാണ് ഹെവി ലൈസൻസുള്ള വനിതാ ഡ്രൈവര്‍മാരെ കൊണ്ട് ആള്‍ട്ടോ കാറില്‍ ‘എച്ച്‌’ എടുപ്പിച്ചത്. അടുത്ത മാസം മുതല്‍ തലസ്ഥാനത്ത് ഓടേണ്ട ഇലക്‌ട്രിക് ബസുകളിലെ ഡ്രൈവര്‍മാര്‍ക്കാണ് കെഎസ്‌ആര്‍ടിസി വിചിത്ര പരീക്ഷ ഒരുക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം പുറത്തറിഞ്ഞതോടെ വിശദീകരണവുമായി കെഎസ്‌ആര്‍ടിസി അധികൃതര്‍ രംഗത്തെത്തി. വനിതകള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയ ശേഷം മാത്രമേ ജോലിയില്‍ പ്രവേശിപ്പിക്കുകയുള്ളു എന്നാണ് അധികൃതര്‍ പറയുന്നത്.

എല്ലാവര്‍ക്കും കാര്‍ ടെസ്റ്റ് കഴിഞ്ഞ ശേഷമായിരിക്കും പരിശീലനം നല്‍കുക. ഇക്കാര്യം ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.