
കൊച്ചി: അമ്മ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞതെന്ന് നടി ശ്വേത മേനോൻ.
ഒരുപാട് കാര്യങ്ങളില്‍ മാറ്റം വരുത്താനുണ്ട്. സംഘടനയില്‍ ചർച്ചകളിലൂടെ മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് ശ്വേത മേനോൻ പറഞ്ഞു.
അതേസമയം അമ്മയിലെ എല്ലാവരും അതിജീവിതയ്‌ക്കൊപ്പമാണെന്ന് ശ്വേത പ്രതികരിച്ചു. സംഘടനയിലേക്ക് അതിജീവിത തിരിച്ചുവരട്ടെ എന്നും ശ്വേത കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞകളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകും, എന്താണ് സത്യമെന്ന് എല്ലാവരും അറിയണമെന്നും ശ്വേത പറഞ്ഞു.
‘ഞങ്ങള്‍ എല്ലാവരും അതിജീവിതയുടെ ഒപ്പമാണ്. ജനറല്‍ ബോഡിയിലെ എല്ലാ അംഗങ്ങളും അവള്‍ക്കൊപ്പമാണ്. സ്ത്രീ ആണെങ്കിലും പുരുഷന്മാർ ആണെങ്കിലും ഒരു പ്രശ്നം വരുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ഒരു കൂട്ടുകെട്ടാണ്. സംഘടനയിലേക്ക് അതിജീവിത തിരിച്ചുവരട്ടെ’, ശ്വേത പറഞ്ഞു.
ഡബ്ല്യൂ സി സി അംഗങ്ങളെ ഇരുകയ്യും നീട്ടി അമ്മ സ്വീകരിക്കുമെന്നും ശ്വേത മേനോൻ കഴിഞ്ഞ ദിവസം മനസുതുറന്നിരുന്നു. ഡബ്ല്യൂ സി സി അംഗങ്ങള്‍ പിണങ്ങി പോയിട്ടൊന്നുമില്ല, അവരെല്ലാം അമ്മയുടെ കുടുംബത്തിന്റെ ഭാഗമാണ്. അവർ ഓക്കെ ആണെങ്കില്‍ ഡബ്ല്യൂ സി സി അംഗങ്ങളെ വ്യക്തിപരമായി കണ്ട് സംസാരിക്കാൻ ഞാൻ തയ്യാറാണ്’, ശ്വേത മേനോൻ പ്രതികരിച്ചു.