അശ്ലീല സിനിമകളിൽ അഭിനയിച്ചെന്ന ആരോപണം: ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; ‘അമ്മ’ തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ പരാതി ദുരുദ്ദേശപരമെന്ന് കോടതി നിരീക്ഷണം

Spread the love

കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റും നടിയുമായ ശ്വേത മേനോനെതിരായ ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. അശ്ലീല സിനിമകളിൽ അഭിനയിച്ചുവെന്നും അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നുമുള്ള പരാതിയിലാണ് സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

video
play-sharp-fill

എഫ്‌ഐആറിൽ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്ന് കോടതി കണ്ടെത്തി. പരാതിക്കാരൻ വ്യക്തി വൈരാഗ്യവും ഗൂഢലക്ഷ്യവും കൊണ്ടാണ് പരാതി നൽകിയതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നൽകിയ പരാതി ദുരുദ്ദേശപരമാണെന്നും കോടതി വ്യക്തമാക്കി. തുടർന്ന് കേസ് പൂർണമായും റദ്ദാക്കുകയാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group