video
play-sharp-fill
സ്‌കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ തനിക്ക് മോശം സ്പർശനം എറ്റുട്ടിണ്ട് : അതൊന്നും തനിക്ക് ലൈംഗീക പീഡനമായി തോന്നില്ല: താൻ നേരിട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞു നടി ശ്വേതാ മേനോൻ

സ്‌കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ തനിക്ക് മോശം സ്പർശനം എറ്റുട്ടിണ്ട് : അതൊന്നും തനിക്ക് ലൈംഗീക പീഡനമായി തോന്നില്ല: താൻ നേരിട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞു നടി ശ്വേതാ മേനോൻ

സ്വന്തം ലേഖകൻ

കൊച്ചി: സ്‌കൂൾ തലത്തിൽ മുതൽ ഓരോ പെൺകുട്ടിയും ചൂഷണങ്ങൾക്ക് വിധേയമാകുന്നുണ്ട്. പലപ്പോഴും അത് കുട്ടികൾ മആരുമായി പങ്കുവയ്ക്കാറില്ല. പ്രായത്തിന്റെ പക്വത കുറവ് കൊണ്ടോ, അതിനുള്ള സ്വാതന്ത്രം ഇല്ലാത്തതുകൊണ്ടോ ആയിരിക്കാം തനിക്കെതിരെ ഉണ്ടാവുന്ന ചൂഷണങ്ങളെക്കുറിച്ച് കുട്ടികൾ മാതാപിതാക്കളോട് തുറന്നു പറയാൻ മടിക്കുന്നത്. സ്‌കൂൾ കാലഘട്ടത്തിൽ തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ശ്വേതാ മേനോൻ.

 

ചെറുപ്പത്തിൽ പെൺകുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല പ്രശ്‌നങ്ങളും ഞാനും സ്‌കൂൾ തലത്തിൽ നേരിട്ടിട്ടുണ്ട്. മോശം സ്പർശനം പോലുള്ള അനുഭവങ്ങൾ. അതൊക്കെ ലൈംഗികപീഡനം എന്നുപറയാൻ പറ്റില്ല. എങ്കിലും അത്തരം മോശം സ്പർശം ഞാൻ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കുട്ടിക്കാലത്തെ മിക്ക പ്രശ്‌നങ്ങളും ഞാൻ അച്ഛനോട് തുറന്നുപറയുമായിരുന്നു. അതിനുള്ള സ്വാതന്ത്ര്യം എനിക്ക് കിട്ടിയതുകൊണ്ട് നമുക്ക് വേണ്ടി സംസാരിക്കാൻ അച്ഛൻ സ്‌കൂളിൽ വരുമ്പോൾ എനിക്ക് സ്വാഭാവികമായൊരു ധൈര്യം വന്നിരുന്നു. കുടുംബത്തിന്റെ പിന്തുണ ഒരു കുട്ടിക്ക് വളരെയേറെ ആവശ്യമാണെന്ന് അന്നുമുതലേ മനസ്സിലാക്കാൻ കഴിഞ്ഞു ശ്വേത മേനോൻ പറഞ്ഞു. എല്ലാ കുട്ടികൾക്കും സ്വാതന്ത്ര്യം വേണമെന്നും ഓരോ ദിവസവും സ്‌കൂളിൽ നടക്കുന്നതെന്തും അവർക്ക് വീട്ടിൽ വന്നുപറയാൻ സാധിക്കുന്ന സാഹചര്യം വീട്ടിൽ ഉണ്ടാവണമെന്നും താരം ചൂണ്ടിക്കാട്ടി.