
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് മധുരക്കിഴങ്ങ്. കാർബോഹൈഡ്രേറ്റുകളും നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ വിവിധ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഓറഞ്ചും പർപ്പിൾ നിറത്തിലുള്ള മധുരക്കിഴങ്ങുകളും ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് കാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.
ഇത് ദിവസവും മിതമായി കഴിക്കുമ്പോൾ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഒരു മാസം ദിവസവും മധുരക്കിഴങ്ങ് കഴിച്ചാല്‍ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് നോക്കാം.
1. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു: ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, മാംഗനീസ് എന്നിവയാല്‍ സമ്ബുഷ്ടമായ ഇവ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സാധാരണ രോഗങ്ങളില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കാനും സഹായിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2. രക്തത്തിലെ പഞ്ചസാരയുടെ അളവ്: ഇവയുടെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയും നാരുകളും പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. ഇത് പ്രീ ഡയബറ്റിക്സിനും പ്രമേഹരോഗികള്‍ക്കും ഗുണം ചെയ്യും.
3. തലച്ചോറിനെ ശക്തിപ്പെടുത്തുന്നു: പർപ്പിള്‍ മധുരക്കിഴങ്ങില്‍ ആന്തോസയാനിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി മെച്ചപ്പെടുത്തുകയും തലച്ചോറിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
4. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാല്‍ സമ്ബുഷ്ടമായ മധുരക്കിഴങ്ങ് രക്തസമ്മർദം നിയന്ത്രിക്കാനും, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
5. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു: ഇവയിലെ ഉയർന്ന നാരുകള്‍ കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു, അതുവഴി വിശപ്പ് കുറയ്ക്കുകയും സ്വാഭാവികമായും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.