play-sharp-fill
മുട്ട ഓംലൈറ്റായും ബുള്‍സൈയായും കഴിക്കുന്നവരാണോ..? ഇനിമുതൽ മുട്ട ചേർത്ത കാപ്പിയും കുടിച്ചു നോക്കൂ.. സൂപ്പർ ഹെൽത്തിയായ എ​ഗ് കോഫിയുടെ ​ഗുണങ്ങൾ അറിയാം…

മുട്ട ഓംലൈറ്റായും ബുള്‍സൈയായും കഴിക്കുന്നവരാണോ..? ഇനിമുതൽ മുട്ട ചേർത്ത കാപ്പിയും കുടിച്ചു നോക്കൂ.. സൂപ്പർ ഹെൽത്തിയായ എ​ഗ് കോഫിയുടെ ​ഗുണങ്ങൾ അറിയാം…

മുട്ട ഓംലൈറ്റായും ബുള്‍സൈയായും പുഴുങ്ങിയുമൊക്കെ രസിച്ച്‌ കഴിക്കുന്നവരുമുണ്ട്‌. എന്നാല്‍, കാപ്പിയോടൊപ്പം മുട്ട കഴിക്കുന്നവരുണ്ടോ..? കേൾക്കുമ്പോൾ യൂടൂബറുടെ പുതിയ പരീക്ഷണമെന്ന്‌ പറഞ്ഞ്‌ തള്ളിക്കളയണ്ട.

സ്വീഡനിലുള്ളവര്‍ നൂറ്റാണ്ടുകളായി ആസ്വദിച്ച്‌ വരുന്ന ഈ തനത്‌ കാപ്പിക്ക്‌ ലോകമെങ്ങും ഇപ്പോള്‍ ആരാധകരുണ്ട്‌. ലുഥെറന്‍ ചര്‍ച്ച്‌ പരിപാടികള്‍ക്ക്‌ വ്യാപകമായി ഉപയോഗിച്ചിരുന്നതിനാല്‍ ചര്‍ച്ച്‌ ബേസ്‌മെന്റ്‌ കോഫി എന്നും ഇതിനെ വിളിക്കുന്നു.

മുട്ട കാപ്പിയെ കൂടുതല്‍ തെളിയിക്കുമെന്നതിനാല്‍ സ്വീഡിഷ്‌ എഗ്‌ കോഫിക്ക്‌ സാധാരണ കാപ്പിയുടെ കടുപ്പം ഉണ്ടാകില്ല. കൂടുതല്‍ തെളിവാര്‍ന്ന ഈ കാപ്പി അസിഡിറ്റിയും കുറയ്‌ക്കും. മുട്ടയിലെ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ബി12, ഡി പോലുള്ള വൈറ്റമിനുകളും ഈ കാപ്പി നല്‍കുന്നതായി ഡയറ്റീഷ്യന്മാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശപ്പ്‌ നിയന്ത്രിക്കാനും ശരീരത്തിന്‌ ഊര്‍ജ്ജമേകാനും ഇത്‌ സഹായിക്കും. ജാഗ്രതയും ശാരീരിക ക്ഷമതയും വര്‍ധിപ്പിക്കുന്ന കാപ്പിയുടെ ഗുണങ്ങള്‍ മുട്ടയുമായി ചേരുന്നതിനാല്‍ സ്വീഡിഷ്‌ എഗ്‌ കോഫി നല്ലൊരു പ്രീ വര്‍ക്ക്‌ ഔട്ട്‌ ഡ്രിങ്കാണ്.

ആന്റിഓക്‌സിഡന്റുകള്‍ സമൃദ്ധമായി അടങ്ങിയ കാപ്പിയുടെ കൂടെ മുട്ടയും ചേരുമ്പോൾ സ്വീഡിഷ്‌ എഗ്‌ കോഫിയുടെ പോഷക മൂല്യവും അധികമാണ്‌. സാധാരണ കാപ്പിയേക്കാൾ കാലറി കൂടുതലായതിനാല്‍ മിതമായ തോതില്‍ വേണം സ്വീഡിഷ്‌ എഗ്‌ കോഫി കുടിക്കാനെന്നും ഡയറ്റീഷ്യന്മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

ഗര്‍ഭിണികള്‍ , കുട്ടികൾ പ്രതിരോധശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ ഈ കാപ്പി ഒഴിവാക്കേണ്ടതാണ്‌. മുട്ട ശരിയായി പാകം ചെയ്യപ്പെടുന്നില്ല എന്നതിനാല്‍ സാല്‍മോണെല്ല അണുബാധയുടെ സാധ്യത പരിഗണിച്ചാണ്‌ ഇവർ ഈ കോഫി ഒഴിവാക്കണമെന്ന് പറയുന്നത്. മുട്ട അലര്‍ജി യുള്ളവരും സ്വീഡിഷ്‌ എഗ്‌ കോഫി ഒഴിവാക്കണം.