video
play-sharp-fill

നിരവധി പോഷകമൂല്യമുള്ള മലയാളികളുടെ ഇഷ്ട വിഭവമാണ് മധുരക്കിഴങ്ങ്; അവയുടെ തൊലി പൊളിച്ച ശേഷമാണോ പാകം ചെയ്യുന്നത്; എന്നാൽ ഇനി മധുരക്കിഴങ്ങ് എടുക്കുമ്പോള്‍ തൊലി കളയേണ്ട;  ഇരട്ടി ഗുണം

നിരവധി പോഷകമൂല്യമുള്ള മലയാളികളുടെ ഇഷ്ട വിഭവമാണ് മധുരക്കിഴങ്ങ്; അവയുടെ തൊലി പൊളിച്ച ശേഷമാണോ പാകം ചെയ്യുന്നത്; എന്നാൽ ഇനി മധുരക്കിഴങ്ങ് എടുക്കുമ്പോള്‍ തൊലി കളയേണ്ട; ഇരട്ടി ഗുണം

Spread the love

കോട്ടയം: നിരവധി പോഷകമൂല്യമുള്ളതാണ് മധുരക്കിഴങ്ങ്. വേവിച്ചും ചുട്ടും വറുത്തുമൊക്കെ മധുരക്കിഴങ്ങ് നമ്മള്‍ കഴിക്കാറുണ്ട്.

മിക്കവാറും അവയുടെ തൊലി പൊളിച്ച ശേഷമാണ് പാകം ചെയ്യാനെടുക്കുക. എന്നാല്‍ മധുരക്കിഴങ്ങ് പോലെ അല്ലെങ്കില്‍ അതിനെക്കാള്‍ പോഷകമൂല്യമുള്ളതാണ് അവയുടെ തൊലിക്ക്.

ഇത്തരത്തില്‍ മധുരക്കിഴങ്ങിന്റെ തൊലി നീക്കുന്നത് അവയുടെ 20 ശതമാനം വരെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. നാരുകള്‍ പ്രധാനമായും മധുരക്കിഴങ്ങിന്റെ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധുരക്കിഴങ്ങ് തൊലിയോടു കൂടി കഴിക്കുന്നത് കുടലിന്റെ നല്ല ബാക്ടീരികളെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് വയറിന് ദീര്‍ഘനേരം സംതൃപ്തി നല്‍കും. ആരോഗ്യകരമായ ഗട്ട് മൈക്രോബയോം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാനും സഹായിക്കുന്നു.

കൂടാതെ തൊലി നീക്കം ചെയ്യുന്നത് മധുരക്കിഴങ്ങിന്റെ ആന്റിഓക്സിഡന്‍റ് അളവു കുറയ്ക്കും. മധുരക്കിഴങ്ങിന്‍റെ തൊലിയില്‍ ബീറ്റാ കരോട്ടിൻ, ക്ലോറോജെനിക് ആസിഡ്, വിറ്റാമിനുകള്‍ സി, ഇ. കൂടാതെ, പർപ്പിള്‍ മധുരക്കിഴങ്ങില്‍ ആന്തോസയാനിൻ എന്ന ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്.

ഈ ആന്റിഓക്‌സിഡന്റുകള്‍ കോശങ്ങളുടെ കേടുപാടുകള്‍ തടയാൻ സഹായിക്കും. കൂടാതെ ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.