
വിവാഹം ലവ് മാര്യേജായതിനാല്‍ പോസിറ്റീവിനേക്കാള്‍ ഏറെ നെഗറ്റീവാണ് കേട്ടത് ; എത്രയും വേഗം ഡിവോഴ്സ് ആവാൻ കാത്തിരിക്കുന്നുവെന്നും കമന്റുകൾ വന്നിരുന്നു : വെളിപ്പെടുത്തലുമായി സീരിയൽ താരം സ്വാതി
സ്വന്തം ലേഖകൻ
കൊച്ചി : മലയാളികളുടെ സീരിയൽ താരമാണ് സ്വാതി. ഭ്രമണം എന്ന പരമ്പരയില്‍ കൂടി എത്തി വളരെ പെട്ടന്ന് തന്നെ ആരാധകരുടെ മനസ്സ് സ്വാതി കീഴടക്കിയത്.
സ്വാതിയുടെ പ്രണയവും പിന്നീട് ഉണ്ടായ വിവാഹവുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയില്‍ ആഘോഷം ആക്കുകയും ചെയ്തിരുന്നു. സ്വാതി അഭിനയിക്കുന്ന ഭ്രമണം സീരിയലിന്റെ ക്യാമറമാന്‍ പ്രതീഷ് നെന്മാറെയാണ് താരം വിവാഹം കഴിച്ചത്.
തന്റെ വിവാഹ ശേഷം നേരിട്ട വെല്ലുവിളികളെ കുറിച്ച് മനസ്സ് തുറക്കുകയാണ് സ്വാതി ഇപ്പോള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ വിവാഹം ലവ് മാര്യേജായതിനാല്‍ പോസിറ്റീവിനേക്കാള്‍ ഏറെ നെഗറ്റീവാണ് താന്‍ കേട്ടതെന്നും എത്രയും വേഗം ഡിവോഴ്സാകാന്‍ കാത്തിരിക്കുന്നുവെന്നാണ് ഒരു സ്ത്രീ കമന്റ് ചെയ്തതെന്നും അത് വല്ലാതെ വേദനിപ്പിച്ചെന്നും സ്വാതി പറയുന്നു.
ചിലര്‍ പഠിച്ചു കൂടെ, ഇനി അഭിനയിച്ചു കൂടെ എന്നൊക്കെ ചോദിക്കുണ്ടെന്നും നമ്മള്‍ എന്ത് ചെയ്യണമെന്ന് ഓരോരുത്തരുടെയും ഇഷ്ടമാണെന്നും അത് ആരും പഠിപ്പിക്കാന്‍ വരണ്ടെന്നും സ്വാതി പറയുന്നു.
വിവാഹം നടന്നപ്പോള്‍ ടെന്‍ഷന്‍ കാരണം പ്രതീഷ് ചിരിച്ചില്ലന്നും അത് കണ്ടിട്ട് ചിലര്‍ ക ഞ്ചാവാണോ, ഡ്ര ഗ്ഗ് അഡിക്റ്റാണോ എന്നൊക്കെ ചോദിച്ചെന്നും സ്വാതി പറയുന്നു
വീട്ടുകാര്‍ അറിയാതെ പെട്ടെന്ന് ഒരു ദിവസം നടന്ന വിവാഹമായതിനാല്‍ സമൂഹ മാധ്യങ്ങളിൽ ഒരുപാട് വിമര്‍ശനങ്ങളും ഇരുവർക്കും നേരെ ഉയർന്നിരുന്നു.വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നു കൊണ്ട് ഇ സമയത്ത് ഒളിച്ചോട്ടം വേണമായിരുന്നോ എന്നാണ് ഏറിയ കമന്റും ഉയര്‍ന്നുവന്നത്.