സ്വർണ്ണപ്പാളി വിവാദം: തുടര്‍ച്ചയായ മൂന്നാം ദിവസവും സഭയില്‍ പ്രതിപക്ഷ ബഹളം; സ്പീക്കറുടെ ഡയസ് വളഞ്ഞു

Spread the love

സ്വർണപ്പാളി വിഷയത്തില്‍ തുടർച്ചയായ മൂന്നാം ദിവസവും നിയമസഭയില്‍ ബഹളം വച്ച് പ്രതിപക്ഷം . ദേവസ്വം മന്ത്രി രാജിവെക്കുന്നത് വരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നത് വരെയും സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.സഭയില്‍ ചർച്ച വേണമെങ്കില്‍ നോട്ടീസ് വേണമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.

video
play-sharp-fill

ചോദ്യോത്തര വേളക്ക് തടസ്സം സൃഷ്ടിച്ചു കൊണ്ടാണ് പ്രതിപക്ഷം ബഹളം വെക്കുന്നത്. സ്പീക്കർ ചെയറിലേക്ക് എത്തിയ സമയം മുതല്‍ പ്ലക്കാർഡുകളുമേന്തി പ്രതിപക്ഷ അംഗങ്ങള്‍ എഴുന്നേറ്റ് മുദ്രവാക്യം മുഴക്കി. ഡയസിന് സമീപത്ത് എത്തി ഇവർ പ്രതിഷേധിക്കുകയാണ്.

കഴിഞ്ഞ ദിവസം സഭയുടെ ഗ്യാലറിയില്‍ വിദ്യാർഥികള്‍ ഉണ്ടായിരുന്ന സമയത്ത് സ്പീക്കറുടെ മുഖം മറച്ച്‌ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഇതോടെ ക്ഷുഭിതനായ സ്പീക്കർ ഇതാണോ കുട്ടികള്‍ കണ്ട് പഠിക്കേണ്ടതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group