‘സ്വര്‍ണപ്പാളി കിട്ടിയിട്ടില്ല; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളില്ല’; വെളിപ്പെടുത്തലുമായി വ്യവസായി വിനീത് ജെയ്‌ന്‍

Spread the love

തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ വെളിപ്പെടുത്തലുമായി വ്യവസായി വിനീത് ജെയ്‌ന്‍.

ശബരിമലയിലെ സ്വര്‍ണപ്പാളി 2019 ല്‍ തനിക്ക് കിട്ടിയിട്ടില്ല എന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളില്ല എന്നുമാണ് വിനീത് ജെയ്‌ന്‍ വെളിപ്പെടുത്തിയത്.
2019 ലെ അഭിമുഖത്തെ ഇയാള്‍ തള്ളിപ്പറയുകയും ചെയ്തു.

അത്തരത്തില്‍ ഒരഭിമുഖവും നല്‍കിയിട്ടില്ലെന്നും രമേഷ് റാവുവിനെയും അറിയാം, ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ശബരിമലയില്‍ പോയിട്ടുണ്ട് എന്നും വിനീത് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദ്വാരപാലക സ്വർണപ്പാളി തനിക്ക് ലഭിച്ചെന്ന് 2019 ല്‍ വിനീത് ജെയിൻ അഭിമുഖം നല്‍കിയിരുന്നു. ബെംഗളൂരുവിലെ ഓണ്‍ലൈൻ പോർട്ടലിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. അന്നത്തെ അഭിമുഖത്തെയാണ് നിലവില്‍ ഇയാള്‍ തള്ളിപ്പറയുന്നത്.

അത്തരത്തില്‍ ഒരു അഭിമുഖവും നല്‍കിയിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമാണ് വിനീത് ജെയിൻ പറയുന്നത്. വിനീത് ജെയിന്റെ പേരില്‍ പ്രസിദ്ധീകരിച്ച ഈ അഭിമുഖം കേന്ദ്രീകരിച്ചായിരുന്നു ദേവസ്വം വിജിലൻസിന്റെ ബെംഗളൂരുവിലെ അന്വേഷണം.