
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തില്‍ സർക്കാരിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.
ശബരിമല അയ്യപ്പന്റെ പൊന്നു കട്ട വിഷയത്തില്‍, മാദ്ധ്യമങ്ങള്‍ക്ക് ആഘോഷിക്കാൻ ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞുകൊടുത്ത് സ്വയം രക്ഷപ്പെടാമെന്ന് അമ്പലം വിഴുങ്ങി സർക്കാർ വിചാരിക്കേണ്ടെന്നും രാഹുല്‍ പ്രതികരിച്ചു. ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവയ്ക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.
മസാല പുരട്ടിയ വാർത്തകള്‍ക്ക് പിന്നാലെ പോകാൻ വിശ്വാസികളും അല്ലാത്തവരുമായ ഈ നാട്ടിലെ മനുഷ്യർ തയ്യാറല്ലെന്നും രാഹുല്‍ കുറിച്ചു. ഒരുപാട് ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ നിലനിർത്തി, സംശയത്തിന്റെ അനുകൂല്യത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് സർക്കാർ വിചാരിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയ്യപ്പ സ്വാമിയുടെ സ്വർണത്തില്‍ പൊതിഞ്ഞ പാളികള്‍ എവിടെയെന്ന് സർക്കാരിനോട് ജനങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.