play-sharp-fill
സ്വർണ്ണ മൂങ്ങയെ കണ്ടെത്തി: നിധിവേട്ട അവസാനിച്ചു. 31 വര്‍ഷമായി സ്വർണ്ണ മുങ്ങയെ തെരയുന്ന പതിനായിരക്കണക്കിനാളുകള്‍ ഞെട്ടി.

സ്വർണ്ണ മൂങ്ങയെ കണ്ടെത്തി: നിധിവേട്ട അവസാനിച്ചു. 31 വര്‍ഷമായി സ്വർണ്ണ മുങ്ങയെ തെരയുന്ന പതിനായിരക്കണക്കിനാളുകള്‍ ഞെട്ടി.

ഡൽഹി: 31 വർഷമായി പതിനായിരക്കണക്കിനാളുകള്‍ തിരഞ്ഞ സ്വർണ്ണ മൂങ്ങയെ കണ്ടെത്തി. ഇതോടെ നിധി വേട്ട അവസാനിച്ചതായി ഫ്രാന്‍സ് അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച സ്വർണ്ണ മൂങ്ങ അന്വേഷണത്തിന്‍റെ ഔദ്യോഗിക ചാറ്റ് ലൈനില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഇങ്ങനെ പറയുന്നു: “ഇന്നലെ രാത്രി സ്വർണ്ണ മൂങ്ങയുടെ പകർപ്പ്

കണ്ടെത്തിയതായും ഓണ്‍ലൈൻ വെരിഫിക്കേഷൻ സംവിധാനത്തിലൂടെ അതിനെ തിരിച്ചറിഞ്ഞതായും ഞങ്ങള്‍ സ്ഥിരീകരിക്കുന്നു,”. 1993 ലാണ് മൈക്കല്‍ ബെക്കർ സ്വർണ്ണ മൂങ്ങ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്ന പുസ്തകം എഴുതുകയും ശില്പം നിര്‍മ്മിക്കുകയും ചെയ്തത്. അദ്ദേഹം തന്നെയാണ് ഈ സന്ദേശം പുറത്ത് വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

എന്നാല്‍, സ്വർണ്ണ മൂങ്ങയെ എവിടെ നിന്ന് കണ്ടെത്തിയെന്നോ അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ലഭ്യമല്ലെന്നും ബെക്കറിനെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നുമാണ് വിവരം.കഴിഞ്ഞ മുപ്പത്തിയൊന്ന് വര്‍ഷമായി പതിനായിരക്കണക്കിന് ആളുകളാണ് ഈ മൂങ്ങയെ അന്വേഷിച്ച്‌ അലഞ്ഞത്.

ഇതിനിടെ സ്വര്‍ണ്ണ മൂങ്ങയെ കുറിച്ച്‌ നിരവധി പുസ്തകങ്ങള്‍, ലഘുലേഖകള്‍, ഇതിനൊക്കെ പുറമെ ഇന്‍റർനെറ്റുകളിലുമായി നൂറ് കണക്കിന് ലേഖനങ്ങളാണ് എഴുതപ്പെട്ടത്. മാക്സ് വാലന്‍റ ആദ്യ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന 11 സങ്കീർണ്ണമായ കടമ്പകള്‍ പിന്തുടർന്നാണ് ആളുകള്‍ സ്വര്‍ണ്ണ

മൂങ്ങയെ അന്വേഷിച്ചത്. 2009 ല്‍ അദ്ദേഹം മരിച്ചപ്പോളാണ് ബെക്കർ ഈ പദ്ധതി ഏറ്റെടുത്തത്. പുസ്തകത്തില്‍ പറഞ്ഞ സങ്കീർണ്ണമായ 11 കടമ്പകളും കടന്ന് ചെന്നാല്‍ ഫ്രാൻസിലെവിടെയോ ഒളിപ്പിച്ചിരുന്ന സ്വര്‍ണ്ണ മൂങ്ങയിലെത്തി ചേരാം. അവിടെ യഥാർത്ഥ സ്വർണ്ണ മൂങ്ങയുടെ വെങ്കല

പകർപ്പ് ഭൂമിക്കടിയില്‍ നിന്നും ലഭിക്കും. പിന്നാലെ വിജയിക്ക് വിലയേറിയ ഒറിജിനല്‍ സ്വർണ്ണ മൂങ്ങയെയും ലഭിക്കും. മൂങ്ങയെ യാദൃശ്ചികമായി കണ്ടെത്തുന്നവര്‍ക്ക് സമ്മാനം ലഭിക്കില്ല. മറിച്ച്‌ പുസ്തകത്തില്‍ പറഞ്ഞ 11 കടമ്പകളിലൂടെ കടന്ന് തന്നെ വേണം മൂങ്ങയെ സ്വന്തമാക്കാന്‍.

ഈ വർഷം ആദ്യം ഫ്രഞ്ച് ബ്രോഡ്കാസ്റ്റർ ചാനലായ കനാല്‍ പ്ലസ് നടത്തിയ നിധി വേട്ടയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്‍ററിയില്‍ മൂങ്ങയുടെ മൂല്യം 1,50,000 യൂറോ (1,38,85,065 രൂപ)

ആണെന്ന് കണക്കാക്കിയിരുന്നു. സ്വര്‍ണ്ണ മൂങ്ങയെ കണ്ടെത്തിയെന്ന വാര്‍ത്ത വലിയ ആഘോഷത്തോടെയാണ് നിധി അന്വേഷകര്‍ സ്വീകരിച്ചത്. “ആ ദിവസം കാണാൻ ഞാൻ ജീവിക്കുമെന്ന് ഞാൻ കരുതിയില്ല,” എന്നാണ് ഒരാള്‍ എഴുതിയത്.

വാലന്റിന്റെ മരണ ശേഷം ഈ നിധി വേട്ട വർഷങ്ങളോളം നിയമപരമായ തർക്കങ്ങളില്‍പ്പെട്ട് കിടക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ കുഴിച്ചിട്ട മൂങ്ങയുടെ സ്ഥാനം ബെക്കറിന് തന്നെ അറിയില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാലന്‍റിന്‍റെ കുടുംബത്തിന്‍റെ

ഉടമസ്ഥതയിലുള്ള മുദ്രവച്ച കവറിലായിരുന്നു മൂങ്ങ എവിടെയന്ന് രേഖപ്പെടുത്തിയ ഏക തെളിവ്. താന്‍ നിധിയോട് അടുക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ബെക്കല്‍ ചില

സൂചനകള്‍ നല്‍കിയിരുന്നു. ഇത് ആളുകളെ വീണ്ടും ആകാംഷയുടെ മുള്‍മുനയില്‍ നിർത്തി. ഒടുവില്‍ ഇപ്പോള്‍ 31 വര്‍ഷങ്ങള്‍ക്ക് ശേഷം ആ നിധി വേട്ട അവസാനിച്ചതായി ഔദ്ധ്യോഗികമായി സ്ഥിരീകരിച്ചു.