video

00:00

സ്വർണ്ണം കൊണ്ടുള്ള ക്രിസ്മസ് ട്രി ലോകമെങ്ങും ആകർഷിക്കുന്നു: ഉപയോഗിച്ചത് 46 കോടി വിലമതിക്കുന്ന 60 കിലോഗ്രാം സ്വർണം: പ്രസിദ്ധ സ്വർണ്ണവ്യാപാരിയാണ് ക്രിസ്മസ് ട്രി നിർമിച്ചത്

സ്വർണ്ണം കൊണ്ടുള്ള ക്രിസ്മസ് ട്രി ലോകമെങ്ങും ആകർഷിക്കുന്നു: ഉപയോഗിച്ചത് 46 കോടി വിലമതിക്കുന്ന 60 കിലോഗ്രാം സ്വർണം: പ്രസിദ്ധ സ്വർണ്ണവ്യാപാരിയാണ് ക്രിസ്മസ് ട്രി നിർമിച്ചത്

Spread the love

ബർലിൻ: ക്രിസ്മസ് കാലം തിളക്കമുള്ളതാക്കാൻ വിലമതിപ്പുള്ള ക്രിസ്മസ് ട്രീയൊരുക്കി ജർമനി. മ്യൂണിക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർണ വ്യാപാരികളായ പ്രോ ഔറമാണ് ക്രിസ്മസ് ട്രീ തയ്യാറാക്കിയിരിക്കുന്നത്.

സ്വർണം കൊണ്ടാണ് ഈ ക്രിസ്മസ് ട്രീ നിർമിച്ചിരിക്കുന്നത്. ഏകദേശം 46 കോടി (5.2 മില്ല്യണ്‍ യൂറോ) വിലമതിക്കുന്ന സ്വർണം ഉപയോഗിച്ചാണ് ക്രിസ്മസ് ട്രീയുടെ നിർമാണം.
60 കിലോഗ്രാം ഭാരമുള്ളതാണ് ക്രിസ്മസ് ട്രീ.

പ്രോ ഔറം എന്ന സ്വർണ വ്യാപാര സ്ഥാപനം ആരംഭിച്ചിട്ട് 35 വർഷങ്ങള്‍ കഴിഞ്ഞു. വാർഷികാഘോഷങ്ങളുടെ ഭാഗമായി കൂടിയാണ് പത്തടിയോളം ഉയരമുള്ള ക്രിസ്മസ് ട്രീ തയ്യാറാക്കിയിരിക്കുന്നത്. ക്രിസ്മസ് ട്രീക്ക് മുകളില്‍ സ്റ്റാറിന് പകരമായി സ്വർണ നാണയമാണ് ഉപയോഗിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ലോകത്തില്‍ ഇതുവരെ നിർമിച്ചതില്‍ ഏറ്റവും വിലമതിപ്പുള്ള ക്രിസ്മസ് ട്രീ ഇതല്ലെന്നാണ് സൂചന. അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ 2010-ല്‍ തയ്യാറാക്കിയ

ക്രിസ്മസ് ട്രീ 11 മില്ല്യണ്‍ ഡോളർ വിലമതിക്കുന്നതായിരുന്നു. വജ്രങ്ങളും മറ്റും ഉപയോഗിച്ച്‌ തയ്യാറാക്കിയ ഈ ക്രിസ്മസ് ട്രീ ഗിന്നസ് വേള്‍ഡ് റെക്കോഡും സ്വന്തമാക്കിയിരുന്നു.