video
play-sharp-fill

വ്യജ സ്വർണക്കട്ടി നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

വ്യജ സ്വർണക്കട്ടി നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

തലശേരി: നിധി കിട്ടിയതാണെന്നു ധരിപ്പിച്ച് വ്യാജ സ്വർണക്കട്ടി നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി ബഷീറിനെയാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി വയനാട് മുട്ടിൽ സ്വദേശി പുതിയപുരയിൽ ഷാഹിദ് സുഹൈലിനെ (49) പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങി. മൂന്നു ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്.

സുഹൈലിനെ നാളെ രാവിലെ തിരികെ കോടതിയിൽ ഹാജരാക്കും.പഴയങ്ങാടിയിലെ ആറ്റക്കോയ തങ്ങളെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ കേസിലാണ് സുഹൈൽ ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. തലശേരി ഡിവൈഎസ്പി വേണുഗോപാലിൻറെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുഹൈലിനെ മഞ്ചേരിയിൽ നിന്ന് പിടികൂ
ടാനായത്. പരാതിക്കാരൻ തിരിച്ചറിഞ്ഞശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group