play-sharp-fill
പാരിസ് ഒളിംപിക്‌സ് : 50 മീറ്റര്‍ റൈഫിള്‍ വിഭാഗത്തിൽ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെ ഫൈനലില്‍

പാരിസ് ഒളിംപിക്‌സ് : 50 മീറ്റര്‍ റൈഫിള്‍ വിഭാഗത്തിൽ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെ ഫൈനലില്‍

പാരിസ് ഒളിംപിക്‌സ് ഷൂട്ടിംഗ് 50 മീറ്റര്‍ റൈഫിള്‍ 3 വിഭാഗത്തില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെ ഫൈനലില്‍.

ശക്തമായ പോരാട്ടത്തിനൊടുവില്‍ ഏഴാം സ്ഥാനക്കാരനായാണ് താരത്തിന്റെ ഫൈനല്‍ പ്രവേശനം. അതിനിടെ ഇതേ ഇനത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ഐശ്വരി പ്രതാപ് സിംഗ് തോമര്‍ പുറത്തായി. യോഗ്യതാ റൗണ്ടില്‍ 11-ാം സ്ഥാനത്ത് എത്താനെ ഐശ്വരി പ്രതാപിന് കഴിഞ്ഞുള്ളു.


ഷൂട്ടിംഗിന്റെ മൂന്ന് ഇനങ്ങളിലുമായി 590 പോയിന്റ് നേടിയാണ് സ്വപ്നില്‍ ഏഴാം സ്ഥാനത്തെത്തിയത്. 589 പോയിന്റ് നേടിയെങ്കിലും ഐശ്വരി പ്രതാപ് 11-ാം സ്ഥാനത്തായി. ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു പ്രീക്വാര്‍ട്ടറില്‍ കടന്നു. എസ്റ്റോണിയന്‍ താരം ക്രിസ്റ്റന്‍ കുബയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍ 21-5, 21-10.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാരിസ് ഒളിംപിക്‌സില്‍ രണ്ട് വെങ്കല മെഡലുകളുള്ള ഇന്ത്യയുടെ സ്ഥാനം ഇപ്പോള്‍ 34-ാമതാണ്. ഏഴ് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പടെ 13 മെഡലുമായി ജപ്പാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.