video
play-sharp-fill

സ്വപ്ന സ്ഥിരം അഴിമതിക്കാരി ;|കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ കൊച്ചി കോർപ്പറേഷൻ വനിതാ ഓവർസിയർ സ്വപ്നയ്ക്ക് സസ്പെൻഷൻ

സ്വപ്ന സ്ഥിരം അഴിമതിക്കാരി ;|കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ കൊച്ചി കോർപ്പറേഷൻ വനിതാ ഓവർസിയർ സ്വപ്നയ്ക്ക് സസ്പെൻഷൻ

Spread the love

കൊച്ചി : കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിൻറെ പിടിയിലായ കൊച്ചി കോർപ്പറേഷൻ വനിതാ ഓവർസിയർ സ്വപ്നയ്ക്ക് സസ്പെൻഷൻ.

കഴിഞ്ഞദിവസം വൈറ്റിലയില്‍ റോഡരികില്‍ കാറില്‍വെച്ച്‌ പണം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. 15,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കോർപ്പറേഷനിലെ ബില്‍ഡിങ് സെക്ഷൻ ഓവർസിയറാണ് സ്വപ്ന.

ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് സ്വപ്ന കുടുങ്ങിയത്. കെട്ടിടത്തിന്റെ പെർമിറ്റ് അനുവദിക്കുന്നതിന് ആദ്യം 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്വപ്ന, പരാതിക്കാരന്റെ നിരന്തര ആവശ്യത്തെ തുടർന്ന് 15000 രൂപയാക്കി കുറച്ചു. അഞ്ചുനിലക്കെട്ടിടത്തിന്റെ ഓരോ നിലയ്ക്കും 5,000 രൂപ വീതം എന്ന നിലയ്ക്കായിരുന്നു പണം ചോദിച്ചിരുന്നത്. ഇതാണ് പിന്നീട് പരാതിക്കാരന്റെ നിരന്തര ആവശ്യത്തെത്തുടർന്ന് 15,000 രൂപയാക്കി കുറച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്ബലത്തിനു സമീപം, സ്വന്തം കാറില്‍ പണം വാങ്ങുന്നതിനായി എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. ജോലികഴിഞ്ഞ് സ്വന്തം കാറില്‍ തൃശ്ശൂർ കാളത്തോടുള്ള വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് സംഭവം. കാറില്‍ ഇവരുടെ മൂന്ന് കുട്ടികളുമുണ്ടായിരുന്നു. പരിശോധനയില്‍ കാറില്‍നിന്ന് 41,180 രൂപ കണ്ടെത്തിയിരുന്നു. ഈ പണവും കൈക്കൂലിയായി സ്വപ്ന കൈപറ്റിയതാണെന്ന സംശയത്തിലാണ് വിജിലൻസ്. സംഭവത്തില്‍ വിജിലൻസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

സ്വപ്ന സ്ഥിരം അഴിമതിക്കാരിയാണെന്ന് വ്യക്തമായിരിക്കുന്നത്. സ്വപ്ന മുൻപും കൈക്കൂലി വാങ്ങിയിരുന്നതായുള്ള വിവരങ്ങള്‍ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. രണ്ടുവർഷമായി സ്വപ്ന നഗരസഭയില്‍ പ്രവർത്തിക്കുന്നുണ്ട്. ഇക്കാലയളവിലെ ഇവരുടെ പ്രവർത്തനങ്ങളും ഇടപാടുകളും സംബന്ധിച്ച്‌ അന്വേഷണം നടത്തും.