video
play-sharp-fill

പത്തും ഗുസ്തിയുമുള്ള സ്വപ്‌ന ഐ.ടി വകുപ്പിന്റെ തലപ്പത്ത്; റാങ്കോടെ ഐ.എ.എസ് പാസായ ജേക്കബ് തോമസിനു കൊല്ലപ്പണി; കൊവിഡ് കാലത്ത് പിണറായി സർക്കാരിന്റെ കരുതലിൽ കൈപൊള്ളി കേരളം..!

പത്തും ഗുസ്തിയുമുള്ള സ്വപ്‌ന ഐ.ടി വകുപ്പിന്റെ തലപ്പത്ത്; റാങ്കോടെ ഐ.എ.എസ് പാസായ ജേക്കബ് തോമസിനു കൊല്ലപ്പണി; കൊവിഡ് കാലത്ത് പിണറായി സർക്കാരിന്റെ കരുതലിൽ കൈപൊള്ളി കേരളം..!

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പത്തും ഗുസ്തിയുമുള്ള സ്വപ്‌ന സുരേഷിന് ഐ.ടി വകുപ്പിൽ ഒന്നര ലക്ഷം രൂപ മാസ ശമ്പളത്തിൽ ഉന്നത ജോലി..! വർഷങ്ങളോളം പഠിച്ച് കഷ്ടപ്പെട്ട് ഐ.എ.എസ് പരീക്ഷ പാസായ സംസ്ഥാനത്തെ ഉയർന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനു സസ്‌പെൻഷനും കൊല്ലപ്പണിയും. ഇത് കൊറോണക്കാലത്ത് പിണറായി സർക്കാരിന്റെ കരുതലിന്റെ വകഭേദമാണ്..!

കൊറോണയെ നേരിടാൻ നമ്പർ വൺ കേരളം ഒറ്റക്കെട്ടായി മുന്നിൽ നിൽക്കുമ്പോഴായിരുന്നു കേരളത്തിൽ സ്വർണ്ണക്കടത്ത് എന്ന രാഷ്ട്രീയ വിവാദം ഉയർന്നു വന്നത്. കൊറോണയ്ക്കിടയിൽ രാഷ്ട്രീയം പറയരുതെന്നു പറഞ്ഞാണ് സംസ്ഥാന സർക്കാർ ഈ കാലത്ത് എതിരാളികളുടെ പ്രതികരണങ്ങളെ അടക്കി നിർത്തിയത്. എന്നാൽ, സി.പി.എമ്മിന്റെ കൊറോണ പ്രതിരോധത്തിൽ അലിഞ്ഞ് ഇല്ലാതായ മറ്റൊന്നുണ്ട്. അതാണ് കേരളം ഏറ്റവും ചർച്ച ചെയ്യേണ്ട മറ്റൊരു വിവാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി സർക്കാർ കേരളത്തിൽ അധികാരത്തിൽ കയറിയപ്പോൾ ഏറെ അഭിമാനത്തോടെയാണ് വിജിലൻസിന്റെ തലപ്പത്തേയ്ക്കു ഒരു ഉദ്യോഗസ്ഥനെ നിയമിച്ചത്. ജേക്കബ് തോമസ് ഐ.പി.എസ്..! കേരളത്തിലെ നിലവിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരിൽ ഏറ്റവും മിടുക്കനെന്നായിരുന്നു പിണറായി സർക്കാർ ഈ ഉദ്യോഗസ്ഥനെ വിശേഷിപ്പിച്ചത്. എന്നാൽ, അധികാരത്തിൽ ഏറി മാസങ്ങൾ കഴിഞ്ഞതോടെ പിണറായി വിജയൻ എന്ന മുഖ്യമന്ത്രി തനി സ്വരൂപം കാട്ടിത്തുടങ്ങി.

ചുവപ്പും മഞ്ഞയും കാർഡുകളുമായി അഴിമതിക്കാരെ തേടിയിറങ്ങിയ വിജിലൻസ് പൂച്ച, സ്വന്തം അടുക്കളയിൽ കയറിയ കള്ളന്മാരെ പോലും പിടികൂടിയതോടെ പിണറായി വിജയൻ എന്ന ഇരട്ടച്ചങ്കൻ പോലും ഒന്ന് അമ്പരന്നു. പിന്നെ, തിരിച്ചടികളുടെ കാലമായിരുന്നു ജേക്കബ് തോമസിന്. സർവീസിൽ നിന്നും പിരിയും വരെ ഇട്ടു തട്ടിയ ജേക്കബ് തോമസ് സർവീസിൽ നിന്നും വിരമിക്കുമ്പോൾ ഇരുമ്പ് കമ്പനിയുടെ മേധാവിയായിരുന്നു.

ജേക്കബ് തോമസിന് സർവീസിൽ നിന്നും വിരമിച്ചപ്പോഴുള്ള ആനുകൂല്യങ്ങൾ പോലും ഇതുവരെ കൃത്യമായി നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. ഇതിനിടെയാണ് സ്വപ്‌ന സുരേഷിന്റെ പ്രതിമാസ ശമ്പളം കേട്ട് കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ ഞെട്ടിയത്. കേരളത്തിൽ ശരാശരി പത്താം ക്ലാസ് മാത്രം വിജയമുള്ളയാൾക്ക് ഒരു വർഷം പോലും ഒന്നര ലക്ഷം രൂപ സ്വപ്‌നം കാണാൻ പോലും സാധിക്കില്ല. ഈ സാഹചര്യത്തിലാണ് സ്വപ്‌ന സുരേഷ് എന്ന ശരാശരി മാത്രം വിദ്യാഭ്യാസമുള്ള ഒരു സുന്ദരി സർക്കാരിനെയും ജനങ്ങളെയും മുഴുവനായി കബളിപ്പിച്ച് ഒന്നാം സ്ഥാനത്ത് കയറി ഇരുപ്പുറപ്പിച്ചത്.