play-sharp-fill
മാസങ്ങൾക്ക് മുൻപ് വരെ സ്വപ്‌നജീവിതം നയിച്ച സ്വപ്‌നയുടെ ആർഭാടത്തിന് ഇന്ന് ആയിരം രൂപ മാത്രം ; വി.ഐപിമാർക്ക് ഐഫോണുകൾ സമ്മാനിച്ച സ്വപ്‌നയ്ക്ക് ആഴ്ചയിൽ ഒന്ന് മാത്രം വിളിക്കാൻ അനുമതി : ദിവസവും ജയിലിലെ മുരുക ക്ഷേത്രത്തിൽ മണിക്കൂറുകൾ ചെലവഴിച്ച് വിവാദ നായിക

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മാസങ്ങൾക്ക് മുൻപ് വരെ സ്വപ്നജീവിതം നയിച്ച സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ജീവിതം ഇന്ന് കീഴ്‌മേൽ മറിഞ്ഞിരിക്കുകയാണ്. കള്ളക്കടത്തിലൂടെയും മറ്റും സ്വന്തമാക്കിയതെല്ലാം ഒരു നിമിഷം കൊണ്ടാണ് നഷടമായത്.

സംസ്ഥാനത്തെ വി.ഐ.പിമാർക്ക് ആഴ്ചയിൽ ഒന്ന് മാത്രമേ സ്വന്തം വീട്ടിലേക്ക് വിളിക്കാൻ അനുവാദമുള്ളൂ. എന്നാൽ സ്വപ്നയ്ക്ക് ഫോൺവിളിയിൽ കടുത്ത നിയന്ത്രണമാണ് ഉള്ളത്, അതും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലേ സംസാരിക്കാനാവുകയുമുള്ളു. അടുത്ത ബന്ധുക്കൾക്ക് ആഴ്ചയിൽ ഒരു ദിവസം സ്വപ്നയെ കാണാനുമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്നയുടെ ജീവിത രീതികളും അടിമുടിയാണ് മാറിയിട്ടുണ്ട്. തനിക്ക് വെജിറ്റേറിയൻ ആഹാരങ്ങൾ മതിയെന്നാണ് സ്വപ്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടരിക്കുന്നത്. ജയിൽ വളപ്പിലെ മുരുക ക്ഷേത്രത്തിന് സമീപമാണ് സ്വപ്ന സമയം ചെലവഴിക്കുന്നത്.

വീട്ടിൽ നിന്ന് മണിയോഡറായി എത്തിയ 1000 രൂപയാണ് സ്വപ്നയുടെ ഒരേയൊരു ആർഭാടം. ഈ രൂപയ്ക്ക് ജയിലിലെ കാന്റീനിൽ നിന്നും ലഘുഭക്ഷണം വാങ്ങികഴിക്കാനാണ് അനുമതി.