
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളേയും കേസില്‍ കുടുക്കാന്‍ പി.സി ജോര്‍ജും സ്വപ്നസുരേഷും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന് സരിത.എസ് നായർ. ഫെബ്രുവരി മുതല്‍ ഗൂഢാലോചന നടന്നതായി അറിയാം. സ്വപ്നക്ക് നിയമ സഹായം നല്‍കുന്നത് ജോര്‍ജാണെന്നും സരിത മൊഴി നല്‍കി.
സ്വപ്നയുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, ഷാജ് കിരണിനേയും കേസില്‍ പ്രതിയാക്കാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഷാജിനൊപ്പം സുഹൃത്ത് ഇബ്രാഹിമിനേയും പ്രതിയാക്കിയേക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരാറ്റുപേട്ടയിലെ ഒരു വീട്ടില്‍ ഗൂഢാലോചന നടന്നുവെന്നും സരിത പറയുന്നു. ഈ യോഗത്തില്‍ സരിതയെ കൊണ്ട് വിവാദം അവതരിപ്പിക്കാന്‍ ശ്രമിച്ചു. തെളിവില്ലാത്തതു കൊണ്ടു പിന്മാറിയെന്നാണ് സരിത പറയുന്നത്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവൊന്നുമില്ലെന്നും പറഞ്ഞു വയ്ക്കുന്നു.
സ്വപ്‌നയുടെ വാക്കുകള്‍ കേട്ടാണ് പിസി ഇറങ്ങി പുറപ്പെട്ടത്. സ്വപ്ന ജോലി ചെയ്യുന്ന സ്ഥാപനത്തിലുള്ളവരും ഗൂഢാലോചനയില്‍ പങ്കാളിയായി എന്നും സരിത മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വപ്‌നയ്ക്ക് ജോലി നല്‍കിയ സ്ഥാപനത്തിലെ പ്രധാനികളും പ്രതികളായേക്കും.
മുഖ്യമന്ത്രിക്കെതിരെ, സ്വപ്നയ്ക്ക് വേണ്ടി മൊഴി നല്‍കാന്‍ പി സി ജോര്‍ജ് സമ്മര്‍ദം ചെലുത്തിയെന്ന് സരിത പറഞ്ഞു. ഈരാറ്റുപേട്ടയിലെ വീട്ടില്‍ വിളിച്ചാണ് പി സി ജോര്‍ജ് സംസാരിച്ചതെന്ന് സരിത പറഞ്ഞു. സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലില്‍വച്ച് അറിയാം. അതിനാല്‍ പിന്മാറുകയായിരുന്നുവെന്നും അവര്‍ മൊഴി നല്‍കി.
സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസില്‍ സരിത.എസ് നായരെ സാക്ഷിയാക്കി അന്വേഷണസംഘം. കേസില്‍ സരിത എസ് നായരുടെ സാക്ഷിമൊഴിയെടുത്തു. സ്വപ്‌നയോട് താന്‍ ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും സരിത വിശദീകരിച്ചിട്ടുണ്ട്.
എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡി.വൈ.എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൂടുതലായി ഉള്‍പ്പെടുത്തിയാണ് സംഘത്തിന് രൂപം നല്‍കിയത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കെ.ടി. ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയനുസരിച്ചാണ് ബുധനാഴ്ച രാത്രി കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗൂഢാലോചന, കലാപമുണ്ടാക്കാനുള്ള ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സ്വപ്ന, പി.സി. ജോര്‍ജ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്