‘സരിത്തേ, ഇയാളെ നാളെ പൊക്കും…,’ ഷാജ് കിരണിന്റെ വോയിസ് ക്ലിപ്പ് നാളെ പുറത്തു വിടുമെന്ന് സ്വപ്ന സുരേഷ്

Spread the love

സ്വന്തം ലേഖിക

പാലക്കാട്: സരിത്തിനെ പിടിച്ചു കൊണ്ടു പോകുമെന്ന് ഷാജ് കിരണ്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതായി സ്വപ്ന സുരേഷ്.

മുഖ്യമന്ത്രിക്കെതിരായി താന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയായിരുന്നു ഷാജ് കിരണിന്റെ ഭീഷണി. ‘എടാ സരിത്തേ, ഇയാളെ നാളെ പൊക്കും’ എന്നായിരുന്നു ഷാജ് കിരണ്‍ ഫോണിലൂടെ പറഞ്ഞതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഫോണ്‍ റെക്കാ‌േഡ് അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും നാളെ ഇതെല്ലാം പുറത്തുവിടുമെന്നും സ്വപ്ന വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാജ് കിരണിന്റെ ഭീഷണിക്കു പിന്നാലെയാണ് സരിത്തിനെ തട്ടികൊണ്ടുപോകുന്നത്. ഇതില്‍ നിന്ന് എന്ത് മനസിലാക്കണം? കൊണ്ട് പോയത് വിജിലന്‍സ് ആണെന്ന് മീഡിയ റിപ്പോര്‍ട്ട് ചെയ്യും മുന്‍പ് തന്നെ ഷാജ് എന്നോട് പറഞ്ഞു. ഇതില്‍ നിന്നും വ്യക്തമല്ലേ എല്ലാം. മണിക്കൂറുകളോളം എന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഒട്ടേറെ കേസുകള്‍ തലയില്‍ വച്ചുതരുമെന്നും അറസ്റ്റ് ഉണ്ടാകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. എല്ലാറ്റിന്റെയും വോയിസ് ക്ലിപ് കയ്യിലുണ്ട്. നാളെ പുറത്തുവിടുമെന്ന് സ്വപ്ന പറഞ്ഞു.

ഷാജ് കിരണ്‍ തന്റെ അടുത്ത സുഹൃത്താണെന്നും താന്‍ വിളിച്ചിട്ടു തന്നെയാണ് അയാള്‍ പാലക്കാട് വന്നതെന്നും സ്വപ്ന വ്യക്തമാക്കി. എന്നാല്‍ തന്നെ മാനസികമായി തളര്‍ത്തി കേസ് ഒത്തുതീര്‍പ്പ് ആക്കാനാണ് ഷാജ് കിരണ്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാറിനോട് സംസാരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നും സ്വപ്ന പറഞ്ഞു.