സ്വപ്‌നയ്‌ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നു; സ്വപ്ന സുരേഷിനെ എച്ച് ആർ ഡി എസ് പിരിച്ചുവിട്ടു

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ എൻജിഒ ആയ എച്ച് ആർ ഡി എസ്. എച്ച് ആർ ഡി എസിൽ സിഎസ്ആർ ഡയറക്ടറായിട്ടാണ് സ്വപ്നയെ നിയമിച്ചത്. ഫെബ്രുവരിയിലാണ് സ്വപ്നയെ പാലക്കാട് ആസ്ഥാനമായ സ്ഥാപനത്തിൽ നിയമിച്ചത്.

സ്വപ്‌നയ്‌ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നതായിട്ടാണ് എച്ച്ആർഡിഎസ് നൽകുന്ന വിശദീകരണം. സ്വപ്‌നയുടെ കൂടി താത്പര്യം മാനിച്ചതാണ് നടപടിയെന്നും അവർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണക്കടത്ത് കേസിൽ ജയിൽ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നാണ് സ്വപ്‌നയ്ക്ക് എച്ച്ആർഡിഎസ് നിയമന ഉത്തരവ് നൽകിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം.

നാല് മാസത്തോളം പാലക്കാട് ജോലി ചെയ്തിരുന്ന സ്വപ്‌ന കഴിഞ്ഞ ആഴ്ച മുതൽ കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ എച്ചആർഡിഎസിൽ ജോലി ചെയ്യുന്നു എന്നായിരുന്നു അറിയിച്ചിരുന്നത്.മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ എച്ച്ആർഡിഎസാണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു.