
സ്വന്തം ലേഖിക
കൊച്ചി: മുന്‍ മന്ത്രി കെ ടി ജലീലില്‍ നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയത് ഭയം കൊണ്ടാണെന്ന് സ്വപ്ന സുരേഷ്.
ഒളിച്ചോടാനോ, അന്വേഷണം തടസപ്പെടുത്താനോ അല്ല ഹര്‍ജി നല്‍കിയതെന്നും സ്വപ്ന പറഞ്ഞു. കേസുമായി താന്‍ സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ പ്രതികരണം. ജാമ്യം ലഭിക്കാവുന്ന വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും സരിത്ത് പ്രതിയല്ല എന്ന സര്‍ക്കാര്‍ വാദവും അംഗീകരിച്ചാണ് കോടതി ജാമ്യഹര്‍ജികള്‍ തള്ളിയത് മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്നും സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടിരുന്നു.
ഷാജ് കിരണ്‍ തന്റെ നല്ല സുഹൃത്തും വിശ്വസ്തനുമായിരുന്നു. ഇന്ന് രാവിലെ വരെ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. താന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ഷാജി ഇന്നലെ വന്നത്. ഒരു ഇടനിലക്കാരന്‍ എന്ന നിലയിലാണ് ഷാജ് എത്തിയത്. രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്നലെ വൈകിട്ട് വരെ അയാള്‍ തന്നെ മാനസികമായി പീഡിപ്പിച്ചു. നികേഷ് കുമാര്‍ എന്നയാള്‍ തന്നെ വന്ന് കാണും. അയാള്‍ക്ക് തന്റെ ഫോണ്‍ കൊടുക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. നികേഷ് കുമാര്‍ മുഖ്യമന്ത്രിയുടെ ശബ്ദമാണ്. നികേഷിനൊപ്പം ഒത്തുതീര്‍പ്പിലെത്തണം. എന്നാല്‍ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്നും ഷാജ് കിരണ്‍ പറഞ്ഞതായും സ്വപ്ന പറഞ്ഞു.